ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ സാന്നിധ്യത്തില്‍ ആറ് ബിആര്‍എസ് എംഎല്‍സിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസിന് കനത്ത തിരിച്ചടിയായി എംഎല്‍സിമാരുടെ തീരുമാനം.
നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ കഴിഞ്ഞ വര്‍ഷം ബിആര്‍എസില്‍ നിന്ന് ആറ് എംഎല്‍എമാരടക്കം കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു.
തെലങ്കാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ വെബ്സൈറ്റ് പ്രകാരം നിലവില്‍ ബിആര്‍എസിന് 25 അംഗങ്ങളും കോണ്‍ഗ്രസിന് നാല് അംഗങ്ങളുമാണുള്ളത്. നാല് നോമിനേറ്റഡ് എംഎല്‍സിമാരും എഐഎംഐഎമ്മില്‍ നിന്ന് രണ്ട് അംഗങ്ങളും ബിജെപി, പിആര്‍ടിയു, ഒരു സ്വതന്ത്ര എംഎല്‍സി എന്നിവരും. 40 അംഗ സഭയില്‍ രണ്ട് സീറ്റുകളും ഒഴിഞ്ഞുകിടക്കുകയാണ്.
രേവന്ത് റെഡ്ഡി രണ്ടുദിവസത്തെ ഡല്‍ഹി സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെയാണ് എംഎല്‍സിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതോടെ കൗണ്‍സിലില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 10 ആയി.