ആറ് മൊബൈൽ സ്റ്റേഷനുകൾ നിർമ്മിച്ച് സൗദി

എല്ലാ തരത്തിലുമുള്ള വാഹനങ്ങളും പരിശോധിക്കാനുള്ള കഴിവ് ഇതിനുണ്ട്

ആറ് മൊബൈൽ സ്റ്റേഷനുകൾ നിർമ്മിച്ച് സൗദി
ആറ് മൊബൈൽ സ്റ്റേഷനുകൾ നിർമ്മിച്ച് സൗദി

റിയാദ്: വിദൂരപ്രദേശങ്ങളിൽ സേവനം നൽകുന്നതിന് വാഹനങ്ങളുടെ പീഡിയോഡിക്കൽ പരിശോധനക്കായി ആറ് മൊബൈൽ സ്റ്റേഷനുകൾ സൗദിയിൽ ആരംഭിച്ചു. കുറഞ്ഞ ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഉപഭോക്താക്കൾക്ക് സേവനം നൽകാനും വിദൂരപ്രദേശങ്ങൾക്കിടയിൽ റെക്കോർഡ് സമയത്ത് നീങ്ങാനുമാണ് മൊബൈൽ സ്റ്റേഷനുകൾക്ക് തുടക്കം കുറിച്ചത്.

ALSO READ: അജ്മാനില്‍ ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

പൊതുഗതാഗതം, ബസുകൾ, പ്രത്യേക സ്പെസിഫിക്കേഷനുകളും ഉപകരണങ്ങളുമുള്ള വാഹനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ തരത്തിലുമുള്ള വാഹനങ്ങളും പരിശോധിക്കാനുള്ള കഴിവ് ഇതിനുണ്ട്. ഇടുങ്ങിയതും നടപ്പാതയില്ലാത്തതുമായ റോഡുകളിലൂടെ കടന്നുപോകാനും, നിശ്ചിത സ്റ്റേഷനുകളിൽ എത്തേണ്ട ആവശ്യമില്ലാതെ തന്നെ ഈ സേവനം എളുപ്പത്തിലും സൗകര്യപ്രദമായും ലഭിക്കാനും ഇത് സഹായിക്കും.

സേവനങ്ങൾക്ക് പുറമെ ഉപഭോക്തൃ അന്വേഷണങ്ങളും അഭ്യർഥനകളും സുഗമമാക്കുന്നതിന് ഏകീകൃത നമ്പർ 920014531ൽ ഉപഭോക്തൃ സേവന കാൾ സെൻറർ ആരംഭിച്ചതായും സി.ഇ.ഒ പറയുകയുണ്ടായി.

Top