CMDRF

കാര്‍ഷികമേഖലയ്ക്ക് മുതല്‍ക്കൂട്ടായി ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങള്‍

കാര്‍ഷികമേഖലയ്ക്ക് മുതല്‍ക്കൂട്ടായി ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങള്‍
കാര്‍ഷികമേഖലയ്ക്ക് മുതല്‍ക്കൂട്ടായി ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങള്‍

കോഴിക്കോട്: കാര്‍ഷികമേഖലയ്ക്ക് മുതല്‍ക്കൂട്ടായി ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങള്‍ പുറത്തിറക്കി. രണ്ടിനം ഏലം, ജാതി, പെരിഞ്ചീരകം, മാങ്ങ ഇഞ്ചി, അജ്വെയ്ന്‍ തുടങ്ങിയവയാണ് പുതിയ ഇനങ്ങള്‍. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ നടന്ന ചടങ്ങില്‍ ഇതുള്‍പ്പടെ 109 പുതിയ വിള ഇനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കിയത്.

ഐ.ഐ.എസ്.ആര്‍. കേരളശ്രീ (ജാതി), ഐ.ഐ.എസ്.ആര്‍-കാവേരി, ഐ.ഐ. എസ്.ആര്‍-മനുശ്രീ (ഏലം), ആര്‍.എഫ്-290 (പെരുംജീരകം), ഗുജറാത്ത് അജ്വെയ്ന്‍ മൂന്ന് (അയമോദകം), ഐ.ഐ. എസ്.ആര്‍. അമൃത് (മാങ്ങാ ഇഞ്ചി) എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. മികച്ച വിളവ് നല്‍കുമെന്നതിനു പുറമേ നമ്മുടെ വൈവിധ്യമാര്‍ന്ന കാര്‍ഷികപരിസ്ഥിതിക്കും ആവശ്യങ്ങള്‍ക്കും അനുയോജ്യമായ സ്വഭാവസവിശേഷതകളും അടങ്ങിയിട്ടുണ്ട്.

Top