ജയ്പൂർ: തീർത്ഥാടകർ സഞ്ചരിക്കുകയായിരുന്ന കാറിലേക്ക് രാജസ്ഥാനിലെ ജയ്‍പൂർ ദേശീയപാതയിൽ വെച്ച് അജ്ഞാത വാഹനം ഇടിച്ചുകയറി ആറ് പേർ മരിച്ചു. രാജസ്ഥാനിലെ ബുന്തി എന്ന ജില്ലയിൽ ഞായാറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.
അതേസമയം കാറിൽ ഇടിച്ച ശേഷം രക്ഷപ്പെട്ട വാഹനത്തെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്.
Also Read: വീട് തകർന്നുവീണ സംഭവം; 9 പേർ മരിച്ചു, 4 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
അപകടം, ദർശനം കഴിഞ്ഞു മടങ്ങവേ..
പുലർച്ചെ 4.30ഓടെയാണ് ആറുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം ഉണ്ടായത്. ജയ്‍പൂർ ദേശീയപാതയിലൂടെ ഉത്തർപ്രദേശിലെ ദേവാസ് സ്വദേശികളായ തീർത്ഥാടകരുടെ സംഘം സഞ്ചരിക്കുകയായിരുന്നു. സികാർ ജില്ലയിലെ ഒരു ക്ഷേത്രത്തിൽ ദർശനം നടത്താനായി പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന മാരുതി ഈകോ കാറലേക്ക് ഒരജ്ഞാത വാഹനം ഇടിച്ചുകയറിയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരുന്നതായി പൊലീസ് അഡീഷണൽ എസ്.പി ഉമ ശർമ പറഞ്ഞു.
Also Read: യാഗി കൊടുങ്കാറ്റ് ഇന്ത്യയിലേക്കും, മുന്നറിയിപ്പ് സൂചനകളുമായി കാലാവസ്ഥാ വിദഗ്ധർ
ഇത്തരത്തിൽ അപകടമുണ്ടാക്കിയ ശേഷം കടന്നുകളഞ്ഞ വാഹനം കണ്ടെത്താനായി വിവിധ സംഘങ്ങൾ രൂപീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.