ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ കഴിഞ്ഞ ചൊവ്വാഴ്ച ആറു കോളേജ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കാറപകടം മദ്യപിച്ചു വാഹനമോടിച്ചതിനെ തുടർന്നെന്ന് സംശയം. അപകടത്തിൽ മരിച്ച വിദ്യാർഥികൾ യാത്രപുറപ്പെടുന്നതിനു മുമ്പ് മദ്യപിക്കുന്ന വിഡിയോ പുറത്തുവന്നു. നിയന്ത്രണാതീതമായ വേഗത്തിലാണ് വിദ്യാർഥികൾ കാറോടിച്ചതെന്ന് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. അമിതവേഗതയിൽ ഓടിച്ച കാർ ട്രക്കിനു പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ആറു വിദ്യാർഥികൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇടിയുടെ ശക്തി വളരെ കഠിനമായിരുന്നു. കാർ പൂർണമായും തകർന്നിട്ടുണ്ട്.
Also Read : ‘സിലബസ് കുറയ്ക്കില്ല: റിപ്പോർട്ടുകൾ തള്ളി സിബിഎസ്ഇ
ഇന്ത്യ ടുഡേ ടി.വി പുറത്തുവിട്ട വിഡിയോയിൽ ഒരു കൂട്ടം യുവാക്കളും യുവതികളും സംഗീതത്തിന്റെ അകമ്പടിയോടെ മദ്യം പകരുന്നതും കുടിക്കുന്നതും കാണിക്കുന്നു. എന്നാൽ വിദ്യാർത്ഥികൾ മദ്യപിച്ചിരുന്നോ എന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ഇനിയും ലഭിച്ചിട്ടില്ല. ആറ് യാത്രക്കാരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ 25കാരനെ ഗുരുതരമായ പരിക്കുകളോടെ സിനർജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏത് സ്ഥാപനത്തിലാണ് വിദ്യാർഥികൾ പഠിച്ചതെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.