CMDRF

പതിനാറായിരം കോടി ഡോളർ ചാരിറ്റിക്ക് നൽകി; പൗരന് നഷ്ടപ്പെട്ടത് ശതകോടീശ്വര പട്ടം

പതിനാറായിരം കോടി ഡോളർ ചാരിറ്റിക്ക് നൽകി; പൗരന് നഷ്ടപ്പെട്ടത് ശതകോടീശ്വര പട്ടം
പതിനാറായിരം കോടി ഡോളർ ചാരിറ്റിക്ക് നൽകി; പൗരന് നഷ്ടപ്പെട്ടത് ശതകോടീശ്വര പട്ടം

റിയാദ്: വ്യവസായ പ്രമുഖരും അത്പോലെ അതിസമ്പന്നരും പല രീതിയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവനകൾ നൽകാറുണ്ട്. എന്നാൽ തന്റെ സമ്പാദ്യത്തിൻറെ ഏറിയ പങ്കും ജീവകാരുണ്യപ്രവർത്തനത്തിനായി നൽകി വ്യത്യസ്തനായ വ്യക്തിയാണ് സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽ രാജ്ഹി.

ഗൾഫ് രാജ്യമായ സൗദി അറേബ്യയിലെ പ്രമുഖ വ്യവസായിയും അൽ രാജ്ഹി ബാങ്കിൻറെ സഹസ്ഥാപകനുമാണ് ഇദ്ദേഹം. അതേസമയം അബ്ദുൽ അസീസ് അൽ രാജ്ഹിക്ക് ഇപ്പോൾ അതിസമ്പന്ന പദവി നഷ്ടമായി. എന്നാൽ 95കാരനായ ഇദ്ദേഹം ചെയ്ത പ്രവൃത്തി എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. തൻറെ സമ്പത്ത് രണ്ടായി ഭാഗം വെച്ച അൽ രാജ്ഹി, ഇതിൽ ഒരു ഭാഗം മക്കൾക്കും മറ്റൊരു ഭാഗം ജീവകാരുണ്യ സ്ഥാപനങ്ങൾക്കുമായി നൽകുകയായിരുന്നു. എന്നാൽ ഇതോടെ ഇദ്ദേഹത്തിൻറെ ആസ്തി 590 മില്യൺ ഡോളർ ആയി കുറഞ്ഞെന്നാണ് ‘സൗദി മൊമെൻറ്സ്’ റിപ്പോർട്ട് ചെയ്യുന്നത്.

സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽ രാജ്ഹി ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് ഇദ്ദേഹം സംഭാവനകൾ നടത്തുന്നത്. ഏകദേശം 16 ബില്യൺ ഡോളർ ഇദ്ദേഹം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകിയെന്നാണ് റിപ്പോർട്ട്. വിദ്യാഭ്യാസം, മതം, ആരോഗ്യം, സാമൂഹിക പ്രശ്നങ്ങൾ എന്നിവയിൽ സഹായങ്ങൾ നൽകുന്ന ഫൗണ്ടേഷൻറെ ആകെ സംഭാവനകൾ ഏകദേശം 221 മില്യൺ സൗദി റിയാലാണ്. അൽ രാജ്ഹിയുടെ ഈ സുമനസ്സ് നിരവധി പേർക്കാണ് പ്രചോദനമാകുന്നത്. താനുൾപ്പെടുന്ന സമൂഹത്തിൻറെ നന്മയ്ക്കായി പ്രവർത്തിക്കുകയെന്ന സന്ദേശമാണ് തൻറെ ഉദാരമായ സംഭാവനകളിലൂടെ അദ്ദേഹം പകർന്നു നൽകുന്നത്.

Top