തൃശൂര്‍: കൃഷിക്കായുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ ചേര്‍പ്പില്‍ കോള്‍പ്പാടത്ത് ചിതറിയ നിലയില്‍ അസ്ഥികൂടം കണ്ടെത്തി. നെല്‍ കൃഷിക്ക് വേണ്ടി ട്രാക്ടര്‍ ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനിടയിലാണ് ജീവനക്കാര്‍ അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.