ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിലെ സ്കിറ്റ്: ദുഃഖമുണ്ടാക്കിയെന്ന് വത്തിക്കാൻ

ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിലെ സ്കിറ്റ്: ദുഃഖമുണ്ടാക്കിയെന്ന് വത്തിക്കാൻ
ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിലെ സ്കിറ്റ്: ദുഃഖമുണ്ടാക്കിയെന്ന് വത്തിക്കാൻ

പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ ചിത്രീകരിച്ചത് ദുഃഖമുണ്ടാക്കിയെന്ന് വത്തിക്കാൻ. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നിരവധി പേരാണ് ചടങ്ങിനെ വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയത്. ലിയാര്‍നാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ അന്ത്യ അത്താഴ പെയിന്റിങിനെ അനുകരിച്ച് നടത്തിയ സ്‌കിറ്റാണ് വിവാദമായത്. ഇന്ത്യയില്‍ നിന്നും പരിപാടിക്ക് എതിരെ വിമര്‍ശനം ഉയരുന്നുണ്ട്. ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തും ഇതിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

വിവാദമുണ്ടായി ഒരാഴ്ച പിന്നിട്ടതിന് ശേഷമാണ് ഇക്കാര്യത്തിൽ വത്തിക്കാന്റെ പ്രതികരണം പുറത്ത് വരുന്നത്. പാരീസ് ഒളിമ്പിക്സിലെ ഉദ്ഘാടന ചടങ്ങിലെ ചില രംഗങ്ങൾ വേദനിപ്പിച്ചുവെന്ന് വത്തിക്കാൻ വ്യക്തമാക്കി. എല്ലാവരും ഒരേ ലക്ഷ്യത്തിനായി എത്തുന്ന ഒളിമ്പിക്സ്​വേദിയിൽ മതത്തെ കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ ഉണ്ടാകരുതായിരുന്നു. ക്രിസ്ത്യാനികൾക്കും മറ്റ് മതവിഭാഗങ്ങൾക്കുമുണ്ടായ അപമാനത്തിനെതിരായ ശബ്ദങ്ങൾക്കൊപ്പം ചേരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി.

നാല് മണിക്കൂര്‍ നീണ്ട ചടങ്ങില്‍, ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ പെയിന്റിംഗിനെ ബോധപൂര്‍വ്വം അനുസ്മരിപ്പിക്കുന്ന ഒരു മേശക്ക് പിറകില്‍ വിവിധ കഥാപാത്രങ്ങള്‍ അണിനിരന്നാണ് സ്‌കിറ്റ് ഒരുക്കിയത്. യേശു ക്രിസ്തുവും പന്ത്രണ്ട് ശിഷ്യന്‍മാരും അണിനിരക്കുന്നതിന് പകരം, മധ്യ ഭാഗത്ത് സ്ത്രീയും ഇരുവശങ്ങളിലായി ഭിന്നലിംഗം, സ്വവര്‍ഗാനുരാഗം, അര്‍ധ നഗ്നയായ ദേവത എന്നിങ്ങനെയുളള രീതിയിലായിരുന്നു ചിത്രീകരണം.

Top