സ്‌കോഡ എന്‍യാക്ക് ഇവി അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കും. ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയില്‍ വാഹനം പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം വാഹനം എത്തിക്കാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. എന്‍യാക്ക് 80 വേരിയന്റാണ് ഇന്ത്യയിലെത്തിക്കുന്നത്.
സ്‌കോഡയുടെ എംഇബി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എന്‍യാക് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍യാക് 80-ന്റെ പവര്‍ട്രെയിന്‍ സജ്ജീകരണത്തില്‍ 82kWh ബാറ്ററി പാക്ക് ഉള്‍പ്പെടുന്നു. ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പരമാവധി 282 ബിഎച്ച്പി പവറും 310 എന്‍എം ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടോറും ഇതിലുണ്ട്. ഈ ഇലക്ട്രിക് എസ്യുവി 6.7 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. 125kW ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 28 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം.
Also Read: കേരളത്തിലേക്കും കിട്ടി കര്‍ണാടക ആര്‍ടിസിയുടെ രണ്ട് ‘ഐരാവത് ക്ലബ് ക്ലാസ് 2.0’
2765 എംഎം വീല്‍ബേസുള്ള 4648 എംഎം നീളവും 1879 എംഎം വീതിയും 1616 എംഎം ഉയരവുമാണ് വരാനിരിക്കുന്ന സ്‌കോഡ ഇലക്ട്രിക് എസ്യുവിയുടെ അളവ്. കൊഡിയാകുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഇത് അല്‍പ്പം ചെറുതാണ്. എന്‍യാക്കിന്റെ അകത്തളത്തില്‍ സുസ്ഥിരവും റീസൈക്കിള്‍ ചെയ്തതുമായ വസ്തുക്കളാണ് ഉപയോഗിക്കുന്നതെന്ന് സ്‌കോഡ പറയുന്നു.
നാല് വ്യത്യസ്ത ലേഔട്ടുകളുള്ള 5.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ലെതര്‍- മൈക്രോ ഫൈബര്‍ ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, ആംബിയന്റ് ലൈറ്റിംഗ്, വോയ്സ് അസിസ്റ്റന്‍സും ആംഗ്യ നിയന്ത്രണവും ഉള്ള ഇ-സിം കണക്റ്റു ചെയ്ത പ്രവര്‍ത്തനങ്ങള്‍, 19 ഇഞ്ച് പ്രോട്ടിയസ് അലോയ് വീലുകള്‍, ഒരു ആകര്‍ഷകമായ കമിംഗ്/ലീവിംഗ് ഹോം ആനിമേഷനോടുകൂടിയ ഓപ്ഷണല്‍ എല്‍ഇഡി ബാക്ക്ലിറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ വാഹനത്തില്‍ ഉള്‍പ്പെടുന്നു.