സ്‌കോഡയുടെ ആദ്യത്തെ സബ് കോംപാക്ട് എസ്യുവി കൈലാക് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡിസംബര്‍ രണ്ടു മുതലാണ് കൈലാക്കിന്റെ ബുക്കിങ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷം ജനുവരി 27 മുതല്‍ വാഹനം ഡെലിവറി ചെയത് തുടങ്ങും.7.89 ലക്ഷം രൂപക്കാണ് വാഹനം വിപണിയിലെത്തുന്നത്.
മലയാളി നിര്‍ദേശിച്ച പേരാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. ആകെ രണ്ടു ലക്ഷത്തോളം അപേക്ഷകളില്‍ നിന്നാണ് കൈലാക് എന്ന പേര് സ്‌കോഡ തെരഞ്ഞെടുത്തത്. ഫോക്സ്വാഗണ്‍-സ്‌കോഡ ബ്രാന്‍ഡുകള്‍ സംയുക്തമായി വികസിപ്പിച്ചെടുത്ത MBQ A0 IN പ്ലാറ്റ്ഫോമിലാണ് പുതിയ എസ്യുവി എത്തുന്നത്. കുഷാഖിനോട് സാമ്യതയുള്ള ഇന്റീരിയറും ഫീച്ചറുകളുമാണ് കൈലാകിന്.
Also Read:സൊമാറ്റോയും സ്വിഗ്ഗിയും ആന്റിട്രസ്റ്റ് ചട്ടങ്ങള്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്
സ്‌കോഡ കൈലാക് എസ്യുവിക്ക് 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍ എഞ്ചിന്‍ നല്‍കിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ എത്തുന്ന വാഹനത്തിന്റെ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ എഞ്ചിന് 114 യവു കരുത്തില്‍ പരമാവധി 178 Nm torque വരെ ഉത്പാദിപ്പിക്കാനും കഴിഞ്ഞേക്കും. ആറ് എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, ഇഎസ്സി, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്സ് എന്നിങ്ങനെ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു.
ഡാഷ്ബോര്‍ഡ് ലേ ഔട്ടും സൈഡ് വെറ്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ പാനലുകള്‍, ടു സ്പോക് സ്റ്റിയറിങ്, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍ എന്നീ ഫീച്ചറുകളും വാഹനത്തിലുണ്ട്. ബൂട്ട് സ്പേസിന്റെ കാര്യത്തിലും കൈലാഖ് ഒട്ടും പിന്നിലല്ല. 446 ലീറ്ററാണ് കൈലാഖിന്റെ ബൂട്ട്സ്പേസ്. മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ് തുടങ്ങിയ ജനപ്രിയ മോഡലുകളുടെ എസ്യുവി വിപണിയെ ലക്ഷ്യംവെച്ചാണ് ചെക്ക് റിപ്പബ്ലിക്കന്‍ ബ്രാന്‍ഡ് കൈലാക് വിപണിയിലെത്തിക്കുന്നത്.