സൂര്യയെ നായകനാക്കി ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രം രണ്ടുദിവസം മുന്‍പാണ് തിയറ്ററുകളിലെത്തിയത്. റിലീസ് കഴിഞ്ഞയുടന്‍ ചിത്രത്തിന്റെ ശബ്ദത്തെ പറ്റി നിരവധി പരാതികളാണ് ഉയര്‍ന്നത്. അസഹ്യമായ ശബ്ദമാണ് ചിത്രത്തിന് എന്നാണ് പൊതുവില്‍ ഉയര്‍ന്ന പരാതി. ഏറ്റവും പുതിയ വിവരം പ്രകാരം റിലീസ് കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം പടം വീണ്ടും സെന്‍സര്‍ ചെയ്ത് വെട്ടിച്ചുരുക്കി നിര്‍മ്മാതാക്കള്‍ എന്നാണ് അറിയുന്നത്.
സിനിമ ട്രാക്കറായ അമുത ഭാരതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, സിനിമയുടെ യഥാര്‍ത്ഥ റണ്‍ടൈമില്‍ നിന്ന് 12 മിനിറ്റ് കുറയ്ക്കാനാണ് നിര്‍മ്മാതാവ് തീരുമാനിച്ചത്. ചിത്രത്തിന്റെ ആദ്യഭാഗത്തെ ആധുനിക കാലത്തെ ഗോവപതിപ്പിലെ മിക്ക ഭാഗങ്ങളും ഇത്തരത്തില്‍ നീക്കം ചെയ്തതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഈ വെട്ടിചുരുക്കല്‍ നടത്തിയാല്‍ 2 മണിക്കൂര്‍ 22 മിനുട്ട് ആയിരിക്കും ചിത്രം ഉണ്ടാകുക. ഇത് കൂടാതെ വലിയ പ്രശ്നം ഉന്നയിക്കപ്പെട്ട ബിജിഎമ്മിലും ചില തിരുത്തലുകള്‍ വരുത്തും എന്നാണ് പിങ്ക്വല്ല റിപ്പോര്‍ട്ട് പറയുന്നത്.
Also Read:മൂന്ന് സെക്കന്‍ഡ് ദൃശ്യം 24 മണിക്കൂറിനകം പിന്‍വലിക്കണം; നയന്‍താരക്ക് വീണ്ടും നോട്ടീസ്
അതേ സമയം കങ്കുവയുടെ റിലീസിന് ശേഷം ചിത്രം വലിയ തോതിലുള്ള വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. അതിലൊന്ന് നായികയായി അവതരിപ്പിച്ച ദിഷ പഠാനിയുടെ പരിമിതമായ സ്ക്രീന്‍ സമയത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ്. ഇതില്‍ നിര്‍മ്മാതാവ് കെഇ ജ്ഞാനവേല്‍ രാജയുടെ ഭാര്യ നേഹ പ്രതികരിച്ചത് വിവാദമായിട്ടുണ്ട്.