CMDRF

സ്വർണവിലയിൽ നേരിയ ഇടിവ്

സ്വർണവിലയിൽ നേരിയ ഇടിവ്
സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്. മാസ തുടക്കത്തിൽ തന്നെ മാറ്റമില്ലാതെ തുടർന്നിരുന്ന വില വിപണിയിൽ ആശങ്ക ജനിപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ വില കൂടുമോ കുറയുമോ എന്നായിരുന്നു ആശങ്ക. ആഭരണ പ്രേമികളുടെ ആശങ്കകൾക്ക് അറുതി വരുത്തി കൊണ്ട് ഇന്ന് സ്വർണവിലയിൽ മാറ്റം വന്നിരിക്കുകയാണ്.ഇന്ന് ​ഗ്രാമിന് 40 രൂപ കുറഞ്ഞ് 6 ,680രൂപയായി. പവന് 320 രൂപയാണ് കുറഞ്ഞത് . ഇന്നത്തെ വില 53,440 രൂപയാണ്. ലൈറ്റ് വെയിറ്റ് സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം 32രൂപ കുറഞ്ഞ് 5,466 രൂപയായി. വെള്ളിയുടെ വിലയിലും മാറ്റം വന്നിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് നാളുകളായി അന്താരാഷ്ട്ര തലത്തിൽ സ്വർണ വില ഇടിഞ്ഞു നിൽക്കുകയാണ്. ഔൺസിന് 2,500 ഡോളറിന് താഴെ വരെ പോയിരുന്നു. എന്നാൽ, ഇന്ന് കുതിച്ച് കയറി. രാവിലെ 2,515 ഡോളറും കടന്നാണ് മുന്നേറ്റം ഡോളർമൂല്യം കുറയുന്നതോടെ മറ്റു രാജ്യങ്ങളുടെ കറൻസികൾക്ക് മൂല്യം കൂടുകയും അവ ഉപയോഗിച്ചുള്ള സ്വർണം വാങ്ങലുകൾ വർധിക്കുകയും ചെയ്യും. എല്ലാ കേന്ദ്ര ബാങ്കുകളും വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില ഉയരാനുള്ള കാരണമാണ്. ഇനി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കുക കൂടി ചെയ്താൽ ഡോളർ വീണ്ടും ഇടിയും.

Top