സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. തുടർച്ചയായി രണ്ട് ദിവസം വില ഉയർന്നുനിന്ന ശേഷമാണ് വില കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും ഒരു പവൻ സ്വർണത്തിന് 160 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6630 രൂപയിലും പവന് 53040 രൂപയിലുമാണ് ഇന്നത്തെ സ്വർണ വ്യാപാരം നടക്കുന്നത്.
480 രൂപ കൂടി പവന് 53,200 രൂപ എന്നതായിരുന്നു സംസ്ഥാനത്ത് ശനിയാഴ്ച സ്വർണവില. ഗ്രാമിന് 6650 രൂപയും. ഇന്നലെ വിലയിൽ മാറ്റമുണ്ടായില്ല. അന്താരാഷ്ട്ര തലത്തിൽ ചെറിയ നഷ്ടത്തിലാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഔൺസിന് 2,324.03 ഡോളർ ആണ് ഇന്ന് നിരക്ക്. ഈ മാസം ഏഴിനായിരുന്നു സംസ്ഥാനത്ത് ഉയർന്ന നിരക്കിലേക്ക് സ്വർണ വില എത്തിയത്. ഒരു പവൻ സ്വർണ്ണത്തിന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു അന്നത്തെ വില.