തിരുവനന്തപുരം: സംസ്ഥാനത്ത് റോക്കറ്റ് പോലെ ഉയര്‍ന്ന സ്വര്‍ണ വില ഇന്ന് ഒറ്റയടിക്ക് കുറഞ്ഞു. 80 രൂപയുടെ ഇടിവാണ് ഇന്ന് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിനു 48,920 രൂപയും ഗ്രാമിന് 6,115 രൂപയും.
മാര്‍ച്ച് 21-ആം തീയതിയാണ് സ്വര്‍ണത്തിന്, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
മാര്‍ച്ച് 21-ആം തീയതിയാണ് സ്വര്‍ണത്തിന്, ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 22-ാം തീയ്യതി വില 360 രൂപയുടെ കുറവോടെ 49,080 രൂപയിലേക്കെത്തി. ശനിയാഴ്ച വീണ്ടും കുറഞ്ഞ് 49,000 രൂപയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടന്നത്.