തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില ഉയരുന്നത്. മാര്‍ച്ച് 21 ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയ സ്വര്‍ണവില പിന്നീട് ഇടിക്കുകയായിരുന്നു. 520 രൂപയാണ് ഇതുവരെ കുറഞ്ഞത്. ഇന്ന് പവന്‍ 80 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 49000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 49080 രൂപയാണ്.
ഈ വര്‍ഷം ഫെഡറല്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് കഴിഞ്ഞയാഴ്ച സ്വര്‍ണ വിലയിലെ കുതിപ്പിന് കാരണമായായത്. അന്താരാഷ്ട്ര സ്വര്‍ണവില ഏകദേശം 2171 ഡോളറിലാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6135 രൂപയാണ്. ഒരു ഗ്രാം 18 ഗ്രാം സ്വര്‍ണത്തിന്റെ വില 5110 രൂപയാണ്.