CMDRF

നെയ്‌വേലി, ചെന്നൈ നഗരങ്ങളിൽ ചെറുവിമാന സര്‍വീസ് നടത്തും

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിപ്രകാരമാണ് ചെന്നൈ-നെയ്‌വേലി സര്‍വീസ് തുടങ്ങുക

നെയ്‌വേലി, ചെന്നൈ നഗരങ്ങളിൽ ചെറുവിമാന സര്‍വീസ് നടത്തും
നെയ്‌വേലി, ചെന്നൈ നഗരങ്ങളിൽ ചെറുവിമാന സര്‍വീസ് നടത്തും

ചെറുവിമാന സര്‍വീസ് നടത്താനൊരുങ്ങി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.സി.ഡി.എ.). നെയ്‌വേലി, ചെന്നൈ നഗരങ്ങളെ കൂട്ടിയിണക്കിയാണ് സര്‍വീസ് വരുക. നെയ്‌വേലി എയര്‍ സ്ട്രിപ് സജ്ജമാവുകയും വിമാനക്കമ്പനികള്‍ രംഗത്തു വരികയും ചെയ്യുന്നതോടെ സര്‍വീസ് യാഥാര്‍ഥ്യമാവും. കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിപ്രകാരമാണ് ചെന്നൈ-നെയ്‌വേലി സര്‍വീസ് തുടങ്ങുക. നെയ് വേലിയിൽ ഒന്‍പതു സീറ്റുള്ള എയര്‍ ടാക്‌സി സര്‍വീസാണ് ആലോചിക്കുന്നത്.

വിമാനത്താവളത്തിന്റെ നവീകരണത്തിനായി കേന്ദ്രം 15.38 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നവീകരണം പൂര്‍ത്തിയാവുന്നതോടെ എയര്‍ ടാക്‌സി സര്‍വീസ് തുടങ്ങുമെന്ന് കടലൂര്‍ എം.പി. വിഷ്ണു പ്രസാദിനെ വ്യോമയാന മന്ത്രാലയം അറിയിച്ചു. കേന്ദ്ര കല്‍ക്കരി മന്ത്രാലയത്തിനു കീഴിലുള്ള നെയ് വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്റെ കൈവശമുള്ള എയര്‍ സ്ട്രിപ്പാണ് ഇതിന് ഉപയോഗിക്കുക.

Also Read: ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകണം; രാഹുൽ ഗാന്ധി

നെയ്‌വേലി വിമാനത്താവളത്തില്‍ 15 വര്‍ഷം മുന്‍പ് വിമാന സര്‍വീസുണ്ടായിരുന്നു. ലാഭകരമല്ലാതെ വന്നതിനെത്തുടര്‍ന്നാണ് അതു നിന്നുപോയത്. എയര്‍ ടാക്‌സി സര്‍വീസ് ഏറ്റെടുത്തു നടത്താന്‍ ബെംഗളൂരു ആസ്ഥാനമായുള്ള ഒരു വിമാനക്കമ്പനി തയ്യാറായിട്ടുണ്ടെന്നാണ് വിഷ്ണു പ്രസാദ് പറയുന്നത്.

Top