മുംബൈ: കാറുകളടക്കമുള്ള ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ് പരിധിയില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഇനി മുംബൈയിലേക്ക് കടക്കുന്നതിന് ടോൾ വേണ്ട. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ നടപടി പ്രാബല്യത്തില്‍ വരും. ഇന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. മുംബൈയിലേക്കുള്ള അഞ്ച് കവാടങ്ങളിലാണ് ടോൾ ബൂത്തുകളുള്ളത്.
വാഷി, ഐറോളി, മുളുന്ദ് (എല്‍ബിഎസ് റോഡ്), മുളുന്ദ് (ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ), ദഹിസര്‍ എന്നിവിടങ്ങളിലാണ് ടോള്‍ പ്ലാസകളുള്ളത്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം ചെറുവാഹനങ്ങളുടെ ടോള്‍ 45 രൂപയായി ഉയര്‍ത്തിയിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ടോള്‍ നിർത്തലാക്കിയത്.
Also Read: ഗോവയിൽ ഇനി ബസ്സുകളെല്ലാം ഇലക്ട്രിക് മാത്രം
മുംബൈയിലെ പ്രവേശന കവാടങ്ങളില്‍ 2000-മുതല്‍ വാഹന യാത്രികര്‍ ടോള്‍ നല്‍കി വരുന്നുണ്ട്. മുംബൈയിലേക്ക് ദിവസവും ആറ് ലക്ഷത്തോളം വാഹനങ്ങള്‍ വരികയും പോകുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍.