നമ്മളിൽ മിക്കവരുടെയും ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഗാഡ്ജറ്റായി മാറിയിരിക്കുകയാണ് സ്മാർട്ട്ഫോണുകൾ. ഈ സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് കൃത്യമായ രീതിയിൽ അല്ലെങ്കിൽ അത് ആരോഗ്യത്തിന് ഏറെ ഹാനികരമാകും എന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാട്രെസ്നെക്സ്റ്റ്ഡേ എന്ന കമ്പനി നടത്തിയ സർവേയിൽ പറയുന്ന റിപ്പോർട്ടുകൾ പ്രകാരം പലപ്പോഴും ഒരു ടോയിലറ്റ് സീറ്റിൽ ഉള്ളതിനേക്കാൾ കൂടുതൽ രോഗാണുക്കൾ നമ്മുടെ ഒക്കെ ഫോണുകളിൽ കാണപ്പെടുന്നുണ്ടെന്നും ഫോൺ വൃത്തിയാക്കി ഉപയോഗിക്കുന്നത് ഉറപ്പാക്കിയാൽ മാത്രമേ ഇതിൽനിന്ന് രക്ഷയുള്ളൂവെന്നും ആണ്.
Also Read: പടുകൂറ്റന്‍ ഛിന്നഗ്രഹം ഭൂമിക്ക് അരികിലേക്ക്!
നമ്മൾ ചിന്തിക്കുകപോലും ചെയ്യാത്ത പാറ്റകളും മറ്റ് ചെറുപ്രാണികളുമാണ് സ്മാർട്ട്ഫോണുകളിൽ ബാക്ടീയ സാന്നിധ്യം വർധിപ്പിക്കുന്നതിൽ മുൻപന്തിയിലെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നേരത്തെ പുറത്തുവന്ന മറ്റുചില റിപ്പോർട്ടുകൾ പ്രകാരം സ്മാർട്ട്ഫോണുകൾ ടോയിലറ്റിനുള്ളിൽ ഉപയോഗിക്കുന്നതും ഡിവൈസിൽ ബാക്ടീരിയ സാന്നിധ്യത്തിന് കാരണമായി പറയുന്നുണ്ട്.
ടോയിലറ്റിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവരിൽ 23 ശതമാനം പേർ മാത്രമാണ് ഫോൺ അണുവിമുക്തമാക്കാനുള്ള ശ്രമം നടത്താറുള്ളൂ. അല്ലാത്ത ഫോണുകളിൽ ടോയിലറ്റ് സീറ്റിനേക്കാൾ പത്തിരട്ടിയോളം ബാക്ടീരിയ സാന്നിധ്യം ഉണ്ടാകാം. ഇത് ആകട്ടെ നമ്മുടെ ശരീരത്തിനകത്ത് പ്രവേശിക്കാനുള്ള സാധ്യത വളരെ ഏറെ കൂടുതലുമാണ്.
കണ്ണിനും ത്വക്കിനും വരെ വില്ലനാണ് സ്മാർട്ഫോൺ !
ഇങ്ങനെയുള്ള ബാക്ടീരിയകൾ ശരീരത്തിനകത്ത് പ്രവേശിക്കുന്നതിലൂടെ അത്ദഹനപ്രക്രിയയേയും മൂത്രനാളിയേയും വരെ ബാധിക്കാം. സർവേയിൽ പങ്കെടുത്ത 51 ശതമാനം പേരും ഒരിക്കലും സ്മാർട്ട്ഫോൺ വൃത്തിയാക്കാത്തവരാണ്. പത്ത് ശതമാനം പേർ വർഷത്തിൽ ഒരു തവണ മാത്രവും. വിവിധ തരത്തിലുള്ള ത്വഗ്രോഗങ്ങൾക്കും ഈ ബാക്ടീരിയകൾ കാരണമാകാറുണ്ട് എന്നതും ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.
Also Read: ബിഎസ്എന്‍എല്‍ 4ജി ഉടന്‍
ഇന്നത്തെക്കാലത്ത് സ്മാർട്ട്ഫോൺ ഉപയോക്താക്കളിൽ വലിയൊരു വിഭാഗം ഫോൺ തലയണക്ക് കീഴിൽവെച്ച് ഉറങ്ങുന്നവരാണ്. അമിതമായ ഉപയോഗത്തിലൂടെ കണ്ണിൽ കയറുന്ന പ്രകാശം വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതോടൊപ്പം തന്നെ മെലാടോണിന്‍റെ ഉൽപാദനം കുറയുന്നതിലൂടെ ഉറക്കം കുറയുകയും ലഭിക്കുന്ന ഉറക്കത്തിന്‍റെ ഗുണനിലവാരം കുറയുകയും ചെയ്യും. ഇത് അനാരോഗ്യത്തിലേക്ക് നയിക്കുകയും ബയോളജിക്കൽ ക്ലോക്കിനെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒരേ ഇരിപ്പിൽ ഫോൺ നോക്കുന്നതിലൂടെ കഴുത്തു വേദനക്കും നടുവേദനക്കും ഉൾപ്പെടെ കാരണമാകാറുണ്ടെന്നും ഇത്തരം കേസുകൾ ഓരോ വർഷവും വർധിക്കുകയാണെന്നും ഉള്ള ഗുരുതര സൂചനകളാണ് ഓരോ പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്.