‘പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി’ വലിയ വില കൊടുക്കേണ്ടി വരും!

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പു​ക​വ​ലി അ​നു​വ​ദി​ക്കു​ന്ന ക​ഫേ​ക​ൾ​ക്കും സ്പോ​ർ​ട്‌​സ് ക്ല​ബു​ക​ൾ​ക്കും ഇ​തേ പി​ഴ ബാ​ധ​ക​മാ​ണ്.

‘പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി’ വലിയ വില കൊടുക്കേണ്ടി വരും!
‘പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി’ വലിയ വില കൊടുക്കേണ്ടി വരും!

മ​നാ​മ: പു​ക​യി​ല ബ​ദ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​നെ​തി​രെ​യും പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി​ക്കെ​തി​രെ​യും ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് ബ​ഹ്റൈ​ൻ. നി​ല​വി​ലെ നി​യ​മ​ത്തി​ന്റെ പ​ഴു​തു​ക​ൾ ഉ​പ​യോ​ഗി​ച്ച് പു​ക​വ​ലി​ക്കാ​ർ ര​ക്ഷ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ​കൂ​ടി ഉ​ദ്ദേ​ശി​ച്ചാ​ണ് ക​ർ​ശ​ന നി​യ​മ​നി​ർ​മാ​ണ​ത്തി​ന് രാ​ജ്യം ഒ​രു​ങ്ങു​ന്ന​ത്.

ഹെ​ർ​ബ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളും നി​ക്കോ​ട്ടി​ൻ ഇ​ല്ലാ​ത്ത വ​സ്തു​ക്ക​ളും പു​ക​യി​ല​ക്ക് ബ​ദ​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ​യും വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും ഇനി ന​ട​പ​ടി വ​രും. ഇ​ത്ത​ര​ക്കാ​ർ​ക്ക് ഒ​രു വ​ർ​ഷം വ​രെ ത​ട​വോ 1000 ദീ​നാ​ർ വ​രെ പി​ഴ​യോ ശി​ക്ഷ ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും പു​തി​യ നി​യ​മം വ​രു​ക.

Also Read: ബം​ഗ്ലാ​ദേ​ശി​ലെ റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യവുമായി കു​വൈ​ത്ത്

പൊ​തു ഇ​ട​ങ്ങ​ളാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അത്ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും പാ​ർ​ക്കു​ക​ളും ഉ​ൾ​പ്പെ​ടെയാകാം , അവിടെ നിന്ന് പു​ക​വ​ലി​ക്കു​ന്ന​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കും. പ​ര​മ്പ​രാ​ഗ​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ മാ​ത്ര​മ​ല്ല, പ​ക​രം ഉ​പ​യോ​ഗി​ക്കു​ന്ന ഹെ​ർ​ബ​ൽ അ​ല്ലെ​ങ്കി​ൽ നോ​ൺ-​നി​ക്കോ​ട്ടി​ൻ വ​സ്തു​ക്ക​ളും ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യോ വി​ൽ​ക്കു​ക​യോ വി​ത​ര​ണം ചെ​യ്യു​ക​യോ ചെ​യ്താ​ൽ ഒ​രു വ​ർ​ഷം വ​രെ ത​ട​വോ 100 മു​ത​ൽ 1000 ദീ​നാ​ർ വ​രെ പി​ഴ​യോ ശി​ക്ഷ ല​ഭി​ക്കും.

അ​ട​ച്ചി​ട്ട പൊ​തു സ്ഥ​ല​ങ്ങ​ളി​ലെ പു​ക​വ​ലി നി​രോ​ധ​നം ലം​ഘി​ച്ചാ​ൽ 20 മു​ത​ൽ 50 വ​രെ ദീ​നാ​ർ പി​ഴ ചു​മ​ത്തും. ഗ​താ​ഗ​ത കേ​ന്ദ്ര​ങ്ങ​ൾ, വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ, സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, സ്കൂ​ളു​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളും പൊ​തു​സ്ഥ​ല​ങ്ങ​ളാ​യി നി​ർ​വ​ചി​ച്ചി​ട്ടു​ണ്ട്. 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കി​യാ​ൽ നി​ല​വി​ൽ 100 ദീ​നാ​റാ​ണ് പി​ഴ.

Also Read: സ്വയം നിയന്ത്രിത യാനകളുമായി ദുബായ്

പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പു​ക​വ​ലി അ​നു​വ​ദി​ക്കു​ന്ന ക​ഫേ​ക​ൾ​ക്കും സ്പോ​ർ​ട്‌​സ് ക്ല​ബു​ക​ൾ​ക്കും ഇ​തേ പി​ഴ ബാ​ധ​ക​മാ​ണ്. നിലവിൽ പു​തി​യ നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ പാ​ർ​ല​​മെ​ന്റി​ന്റെ പ​രി​ശോ​ധ​ന​ക്കാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Top