പുകഞ്ഞ് ഡൽഹി; അതിരൂക്ഷമായി വായുമലിനീകരണം

ദീപാവലി അടുത്തതിനാൽ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡൽഹി സർക്കാർ കടന്നിട്ടുണ്ട്

പുകഞ്ഞ് ഡൽഹി; അതിരൂക്ഷമായി വായുമലിനീകരണം
പുകഞ്ഞ് ഡൽഹി; അതിരൂക്ഷമായി വായുമലിനീകരണം

ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നതായി റിപ്പോർട്ട്. ദീപാവലി അടുത്തതിനാൽ കൃത്യമായ നിരീക്ഷണമുള്‍പ്പടെ മലിനീകരണം കുറയ്ക്കാനുള്ള നടപടികളിലേക്ക് ഡൽഹി സർക്കാർ കടന്നിട്ടുണ്ട്. ഇന്ന് കാലത്തും കനത്ത പുകമഞ്ഞാണ് ഡൽഹിയിലെ പല പ്രദേശങ്ങളിലും അനുഭവപ്പെട്ടത്. ഡൽഹി ആനന്ദ് വിഹാറിലാണ് വായു മലിനീകരണം വളരെ മോശം ക്യാറ്റഗറിയായ 389ൽ എത്തി നിൽക്കുന്നത്.

ശനി, ഞായർ ദിവസങ്ങളിൽ ഇനിയും മലിനീകരണം കൂടുമെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയം പറയുന്നത്. ‘തീരെ മോശം’ മുതൽ ‘അതീവ ഗുരുതരം’ എന്നീ സാഹചര്യങ്ങളിലേക്ക് ഡൽഹി പോകുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. മലിനീകരണ വിഷയത്തിൽ കണ്ണടയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേന്ദ്രസർക്കാരിനെയും പഞ്ചാബ്, ഹരിയാന സർക്കാരുകളെയും രൂക്ഷമായി വിമർശിച്ചിരുന്നു.

Also Read : ‘ദാന’ കരതൊട്ടു, ലക്ഷങ്ങളെ ഒഴിപ്പിച്ചു; സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

ഭരണഘടനയുടെ 21ആം വകുപ്പിനെ ഉദ്ധരിച്ചുകൊണ്ട്, സുരക്ഷിതമായ അന്തരീക്ഷത്തിൽ ജനങ്ങൾക്ക് ജീവിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ കോടതി, എങ്ങനെയാണ് നിങ്ങൾ ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ പോകുന്നതെന്ന് ആഞ്ഞടിച്ചു.

ഉത്തരവുകൾ നടപ്പാക്കുന്നതും, നിയമലംഘനങ്ങൾ കണ്ടുപിടിക്കുന്നതും മാത്രമല്ല, ജനങ്ങളുടെ ജീവൻ സുരക്ഷിതമാക്കാൻ എന്ത് നടപടിയാണ് നിങ്ങൾ സ്വീകരിക്കാൻ പോകുന്നത് എന്നാണ് സുപ്രീംകോടതിയുടെ ചോദ്യം.

Top