CMDRF

ഒച്ച് ശല്യം; ഏലം കർഷകർ പ്രതിസന്ധിയിൽ

കെണി വെച്ചാലും ഒച്ചു ശല്യം പരിഹരിക്കാൻ പൂർണമായും കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു

ഒച്ച് ശല്യം; ഏലം കർഷകർ പ്രതിസന്ധിയിൽ
ഒച്ച് ശല്യം; ഏലം കർഷകർ പ്രതിസന്ധിയിൽ

ഇടുക്കി: കുരങ്ങും കാട്ടുപന്നിക്കും പിന്നാലെ ഏലം കർഷകർക്ക് വില്ലനായി ഒച്ച് ശല്യം. ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ കാട്ടുപന്നിയും, കുരങ്ങും, മുള്ളൻപന്നിയും കൃഷി നശിപ്പിക്കുന്നതിന് പിന്നാലെയാണ് ഏലച്ചെടികളും വിളവും നശിപ്പിച്ച് ഒച്ച് ശല്യം. ഏലത്തിൻ്റെ പൂവ് വിരിയുമ്പോൾ തന്നെ ഒച്ച് കൂട്ടമായി എത്തി പൂവ് തിന്നു തീർക്കുകയാണ്. ഇതോടെ മരത്തിൽ കായ പിടിക്കാതെയാകും.

ഒച്ചിനെ നശിപ്പിക്കാനായി കാബേജ് ഇലകളും മറ്റും കീടനാശിനി തളിച്ച് കൃഷിയിടത്തിൽ വെച്ച ശേഷം അവയെ ആകർഷിച്ച് ഭക്ഷണമായി നൽകി കൊല്ലുകയാണ് കർഷകർ ചെയ്യുക. കെണി വെച്ചാലും ഒച്ചു ശല്യം പരിഹരിക്കാൻ പൂർണമായും കഴിയുന്നില്ലെന്ന് കർഷകർ പറയുന്നു. രാത്രിയിലാണ് ഒച്ച് ശല്യം എറുക. രാവിലെ തൊഴിലാളികൾ ഇവയെ പെറുക്കി മാറ്റുമെങ്കിലും അപ്പോഴേക്കും ഒച്ചുകൾ പൂവ് നശിപ്പിച്ചിരിക്കും.

വന്യജീവികളുടെ ആക്രമണവും ഏലത്തോട്ടങ്ങളിൽ രൂക്ഷമാണ്. കടുത്ത വേനലിലും കാലവർഷത്തിലും ഉണ്ടായ കൃഷിനാശത്തെ അതിജീവിക്കാൻ ശ്രമിക്കുന്നതിനിടെ ശുദ്രജീവി ആക്രമണം ഉണ്ടായതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് ഏലം കർഷകർ. ഏലക്കാടുകളിൽ എത്തുന്ന മുള്ളൻപന്നി എലച്ചെടികൾ കടിച്ചു മുറിക്കുന്നുണ്ട് കാട്ടുപന്നിയും, കുരങ്ങും കൃഷി നശിപ്പിക്കുന്നുണ്ട്. രാത്രി തെങ്ങിൽ നിന്നും വീണു കിടക്കുന്ന തേങ്ങ പോലും കാട്ടുപന്നി ആക്രമണത്തെ തുടർന്ന് ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.

തേങ്ങ കാട്ടുപന്നി തേറ്റ കൊണ്ട് കുത്തിപ്പൊട്ടിക്കുകയാണ്. കാലവർഷ കെടുതിക്ക് പിന്നാലെ ഒരു വിധം അതിജീവിക്കാൻ പരിശ്രമം നടത്തുന്ന ഏലം കർഷകർക്ക് വന്യമൃഗങ്ങൾക്ക് പിന്നാലെയുള്ള ഒച്ച് ശല്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Top