മസ്കത്ത്: എസ്.എൻ.ഡി.പി യൂനിയൻ ഒമാൻ യൂനിയന്റെ ആഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കിയാതായി ഭാരവാഹികൾ അറിയിച്ചു. വയനാട്ടിൽ സംഭവിച്ച മഹാ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
എസ്.എൻ.ഡി.പി ഒമാൻ യൂനിയന്റെ വാർഷികവും, പൊന്നോണം 2024 എന്ന ഓണാഘോഷ പരിപാടിയുമാണ് മാറ്റി വെക്കാൻ തീരുമാനിച്ചതെന്ന് യൂനിയൻ ഭാരവാഹികൾ അറിയിച്ചു. കൂടാതെ ആഘോഷ പരിപാടികൾക്കായി സമാഹരിക്കാൻ ഉദ്ദേശിച്ചിരുന്ന തുക വയനാട്ടിലെ ദുരന്തബാധിതർക്കായി നൽകാനും യൂണിയൻ തീരുമാനിച്ചു.