ശ്രീനാരായണീയ ദര്‍ശനങ്ങളില്‍ നിന്ന് അകലുന്ന എസ്എന്‍ഡിപിഐ ശക്തമായി വിമര്‍ശിക്കണമെന്ന്: എംവി ഗോവിന്ദന്‍

തിരുവനന്തപുരം: എസ്എന്‍ഡിപിക്കെതിരെ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്ത്. ബിഡിജെഎസ് ബിജെപി യിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു. എസ്എന്‍ഡിപി നേതൃത്വം അത് പ്രോത്സാഹിപ്പിച്ചു. എസ്എന്‍ഡിപിയെ ബിജെപിയില്‍ കെട്ടാന്‍ ശ്രമം നടക്കുന്നുണ്ട്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്ക് എസ്എന്‍ഡിപിയെ പോകാന്‍ അനുവദിക്കില്ല. എസ്എന്‍ഡിപി ചാതുര്‍വര്‍ണ്യത്തിന് പുറത്താണ്. ശ്രീനാരായണീയ ദര്‍ശനങ്ങളില്‍ നിന്ന് അകലുന്ന എസ്എന്‍ഡിപിഐ ശക്തമായി വിമര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വത്വ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാന്‍ ബിജെപി ശ്രമിച്ചു. എസ്ന്‍ഡിപിയുടേത് ഉള്‍പ്പെടെയുള്ള വോട്ടുകള്‍ ഇങ്ങനെ മാറി. സ്വത്വ രാഷ്ട്രീയത്തെ വെള്ളം കടക്കാത്ത അറകളാക്കി ആര്‍എസ്എസ് ആദ്യം മാറ്റി. പിന്നെയും അതിനെ വര്‍ഗീയവല്‍ക്കരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു

Top