CMDRF

ചെമ്പരത്തി കൊണ്ട് ഇങ്ങനേയും ഗുണങ്ങളോ!

ചെമ്പരത്തി കൊണ്ട് ഇങ്ങനേയും ഗുണങ്ങളോ!
ചെമ്പരത്തി കൊണ്ട് ഇങ്ങനേയും ഗുണങ്ങളോ!

സാധാരണയായി കേശസംരക്ഷണത്തിനായി മാത്രമാണ് നാം ചെമ്പരത്തി പൂവും ഇലകളുമൊക്കെ ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ മുടിയുടെ സംരക്ഷണത്തിന് മാത്രമല്ല, ആരോഗ്യപരമായി നോക്കിയാലും നിറയെ അത്ഭുത ഗുണങ്ങള്‍ നല്‍കുന്നവയാണ് ചെമ്പരത്തിയുടെ പൂവും ഇലകളുമൊക്കെ. ആന്റിഓക്സിഡന്റുകളും അവശ്യ സംയുക്തങ്ങളായ ആന്തോസയാനിന്‍സ്, ഫ്‌ലേവനോയ്ഡുകള്‍ എന്നിവ സമ്പുഷ്ടമായ അളവില്‍ അടങ്ങിയിട്ടുള്ള നമ്മുടെ സ്വന്തം ചെമ്പരത്തി പൂവ്. സുന്ദരമായ ചുവന്ന നിറമുള്ള ചെമ്പരത്തി നമ്മുടെയൊക്കെ വീട്ടുവളപ്പില്‍ വളരെ സാധാരണമായി കാണുന്ന ഒരു സസ്യമാണ്. എന്നാല്‍, മനോഹരമായ ഒരു അലങ്കാര പുഷ്പം എന്നതിനേക്കാള്‍ ഉപരിയായി ഇവയ്ക്ക് മറ്റ് പല ആരോഗ്യ ഗുണങ്ങളുമുണ്ട് എന്ന കാര്യം പലര്‍ക്കും അറിയില്ല. ആന്റിഓക്സിഡന്റുകളും ആന്തോസയാനിനുകള്‍ പോലുള്ള അവശ്യ സംയുക്തങ്ങളും ആരോഗ്യഗുണങ്ങളുള്ള ഫ്‌ലേവനോയ്ഡുകളും ചെമ്പരത്തിയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.ലോകത്ത് പലയിടത്തും ഇന്ന് വളരെയധികം പ്രചാരം നേടിയിട്ടുള്ള ഒരു ആരോഗ്യപ്രദമായ പാനീയമാണ് ചെമ്പരത്തി ചായ.

നിങ്ങളുടെ രക്തസമ്മര്‍ദ്ദം സന്തുലിതമാക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ചെമ്പരത്തി ചായ ഗുണപ്രദമാണ് എന്ന് അറിയപ്പെടുന്നു. ചെമ്പരത്തി നിങ്ങളുടെ ആരോഗ്യത്തിന് പ്രയോജനകരമാകുന്നത് എങ്ങനെ എന്നറിയാം. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് നിങ്ങളുടെ ഞരമ്പുകള്‍, കണ്ണുകള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. മാത്രമല്ല, ഇത് ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും, ഒരു പഠനം ഇരുപത്തിയൊന്ന് ദിവസം ചെമ്പരത്തി പൂവിന്റെ സത്ത് കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുമെന്ന് കണ്ടെത്തിയിരുന്നു.നിങ്ങളുടെ ധമനികളെ തടസ്സപ്പെടുത്തുന്ന ഉയര്‍ന്ന അളവിലുള്ള കൊളസ്‌ട്രോള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് ഈ അവസ്ഥയില്‍ നിന്ന് മുക്തി നേടുവാന്‍ ചെമ്പരത്തി പൂവ് സഹായകമാകുന്നു. ചെമ്പരത്തി പൂവിന്റെ സത്ത് കഴിക്കുന്നത് ശരീരത്തിലെ മൊത്തം കൊളസ്‌ട്രോളിന്റെ അളവ് ഇരുപത്തിരണ്ട് ശതമാനം വരെ കുറയ്ക്കും.

കൂടാതെ ഇത് എച്ച്ഡിഎല്‍ അഥവാ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ചെമ്പരത്തിയില്‍ അടങ്ങിയിരിക്കുന്ന സാപ്പോണിനുകളാണ് കൊളസ്‌ട്രോളുമായി ബന്ധിപ്പിക്കുകയും ശരീരം മോശം കൊളസ്ട്രോള്‍ ആഗിരണം ചെയ്യുന്നത് തടയുകയും ചെയ്യുന്നത്. ചതച്ച ചെമ്പരത്തി ഇലകള്‍ പണ്ടുമുതലേ മുടി കഴുകുന്നതിനായി ഒരു കേശ സംരക്ഷണ കൂട്ടായി ഉപയോഗിക്കുന്നു. ഇത് മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതിനാല്‍, നിങ്ങളുടെ തലമുടിയുടെ ആരോഗ്യകരമായ വളര്‍ച്ച നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ തലമുടി ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകുന്നത് ഗുണകരമാണ്. രോഗങ്ങളോട് പോരാടാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവാണ് നിങ്ങളുടെ പ്രതിരോധശേഷി. ചെമ്പരത്തി പുഷ്പങ്ങള്‍ ശരീരത്തിലെ ടി സെല്ലുകളെയും ബി സെല്ലുകളെയും ഉത്തേജിപ്പിക്കുമെന്ന് പറയപ്പെടുന്നു. അതിനാല്‍, നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ദിവസേന ഒരു കപ്പ് ചെമ്പരത്തി ചായ കുടിച്ചുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കുക. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മ്മത്തിന് എത്രത്തോളം ദോഷകരമാണെന്ന കാര്യം നിങ്ങള്‍ക്കറിയാമല്ലോ. ഇത് മാത്രമല്ല, ചില ദോഷകരമായ രാസവസ്തുക്കളും ചര്‍മ്മ കാന്‍സറിന് വഴിവയ്ക്കും. ചെമ്പരത്തിയുടെ ഉപഭോഗം ചര്‍മ്മത്തില്‍ ഒരു സംരക്ഷണ ഫലമുണ്ടാക്കാം. അള്‍ട്രാവയലറ്റ് രശ്മികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിന് മുമ്പ് ചര്‍മ്മത്തില്‍ ഇടയ്ക്കിടെ ചെമ്പരത്തി പൂവിന്റെ സത്ത് പ്രയോഗിക്കുന്നത് കോശങ്ങളുടെ കേടുപാടുകള്‍ തടയുന്ന സംരക്ഷിത എന്‍സൈമുകളുടെ അളവ് ഭാഗികമായി പുനഃസ്ഥാപിക്കും.

Top