തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒറ്റ ദിവസംകൊണ്ട് 600 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഇതോടെ സ്വര്‍ണവില 51000 കടന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,400 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞിരുന്നു. 960 രൂപയുടെ വമ്പന്‍ ഇടിവാണുണ്ടായത്. ഈ മാസം രണ്ടിന് ശേഷം സ്വര്‍ണവില ഉയരുന്നത് ഇന്നാണ്.
വിപണിയില്‍ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6425 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5320 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലായി കുറഞ്ഞ വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് രണ്ട് രൂപ ഉയര്‍ന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയായി
ഓഗസ്റ്റിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍
ഓഗസ്റ്റ് 1 – ഒരു പവന് സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില 51,600 രൂപ
ഓഗസ്റ്റ് 2 – ഒരു പവന് സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 51,840 രൂപ
ഓഗസ്റ്റ് 3 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 4 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 5 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 51,760 രൂപ
ഓഗസ്റ്റ് 6 – ഒരു പവന് സ്വര്‍ണത്തിന് 640 രൂപ കുറഞ്ഞു. വിപണി വില 51,120 രൂപ
ഓഗസ്റ്റ് 7 – ഒരു പവന് സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 8 – സ്വര്‍ണവിലയില്‍ മാറ്റമില്ല. വിപണി വില 50,800 രൂപ
ഓഗസ്റ്റ് 9 – ഒരു പവന് സ്വര്‍ണത്തിന് 600 രൂപ ഉയര്‍ന്നു. വിപണി വില 51,400 രൂപ