CMDRF

കുതിച്ചുയർന്ന് സ്വർണ വില

കുതിച്ചുയർന്ന് സ്വർണ വില
കുതിച്ചുയർന്ന് സ്വർണ വില

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 51,560 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6445 രൂപയാണ്.

ഒറ്റയടിക്ക് ഇന്നലെ 600 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 51000 കടന്നത്. കഴിഞ്ഞ മാസം 17ന് സ്വർണവില 55,000 രൂപയായി ഉയർന്ന് ആ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തിയിരുന്നു. എന്നാൽ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വർണവിലയിൽ വലിയ ഇടിവ് നേരിടുകയായിരുന്നു. കഴിഞ്ഞ മാസം 26ന് 50,400 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയിരുന്നു. പിന്നീട് ഒൻപത് ദിവസത്തിനിടെ 1440 രൂപ വർധിച്ച് തിരിച്ചുകയറിയ സ്വർണവില കഴിഞ്ഞ ദിവസം മുതൽ വീണ്ടും കുറഞ്ഞിരുന്നു.

Top