ദേശീയപാതയിലെ മാലിന്യ നിക്ഷേപത്തിന് പരിഹാരം

മാലിന്യം ചാക്കിലും, കവറുകളിലുമാക്കി റോഡിൽ കൊണ്ടുവന്ന് തള്ളുന്നത് ഇവിടെ പതിവായിരുന്നു

ദേശീയപാതയിലെ മാലിന്യ നിക്ഷേപത്തിന് പരിഹാരം
ദേശീയപാതയിലെ മാലിന്യ നിക്ഷേപത്തിന് പരിഹാരം

ഇരവിപുരം: ദേശീയപാതയിൽ പോളയത്തോട്ടിലെ മാലിന്യ നിക്ഷേപത്തിന് പരിഹാരമാകുന്നു. റോഡിലേക്ക് മാലിന്യം തള്ളാതിരിക്കാൻ കോർപറേഷൻ അധികൃതർ വേലികെട്ടി തിരിച്ച് ബോർഡും സ്ഥാപിച്ചു.

പോളയത്തോട് ജങ്ഷന് പടിഞ്ഞാറുവശം ശ്‌മശാനത്തിനടുത്തായി പ്രവർത്തനരഹിതമായ തുമ്പൂർ മുഴി പ്ലാന്റിന് മുന്നിൽ 200 മീറ്റർ ദൂരത്തിലാണ് വേലി കെട്ടിയത്. വേലികെട്ടി തിരിച്ചതോടെ മാലിന്യം റോഡിൽ തള്ളുന്നത് ഇല്ലാതായി. മാലിന്യം ചാക്കിലും, കവറുകളിലുമാക്കി റോഡിൽ കൊണ്ടുവന്ന് തള്ളുന്നത് ഇവിടെ പതിവായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇവിടെ റോഡരികിൽ വേലി കെട്ടി തിരിച്ച് ലൈറ്റുകൾ സ്ഥാപിച്ചത്.

Top