CMDRF

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ചില അംഗങ്ങള്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നു: പി.ടി. ഉഷ

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ചില അംഗങ്ങള്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നു: പി.ടി. ഉഷ
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ചില അംഗങ്ങള്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നു: പി.ടി. ഉഷ

ഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെ ചില അംഗങ്ങള്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നെന്ന് സംഘടനയുടെ അധ്യക്ഷയായ പി.ടി. ഉഷ പറഞ്ഞതായി ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. താന്‍ നിയമിച്ച ഒഫീഷ്യലിനെ പുറത്താക്കിയതായി കമ്മിറ്റി അംഗങ്ങള്‍ കത്തുനല്‍കിയത് ഇതിന്റെ ഭാഗമാണെന്നും ഉഷ ആരോപിച്ചു.

”ഐ.ഒ.എ. ഒരു ടീം എന്ന നിലയില്‍ പ്രവര്‍ത്തിക്കാനാകുന്നില്ലെന്നത് വേദനാകരമാണ്. ഉദ്യോഗസ്ഥരെ നിയമിക്കുകയും പുറത്താക്കുകയുമല്ല എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ പ്രധാന ദൗത്യം. ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ പുതിയ ഉയരത്തിലേക്ക് നയിക്കാനാണ് കമ്മിറ്റിയുടെ അധികാരം ഉപയോഗിക്കേണ്ടത്” -ഉഷ പ്രതികരിച്ചു.ഐ.ഒ.എ.യുടെ സി.ഇ.ഒ. ആയി ജനുവരിയില്‍ രഘുറാം അയ്യരെ നിയമിച്ചതിനെച്ചൊല്ലി കുറച്ചുകാലമായി സംഘടനയില്‍ അഭിപ്രായഭിന്നതയുണ്ടായിരുന്നു. രഘുറാമിന്റെ നിയമനം അസാധുവാണെന്നും അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്‌തെന്നും പ്രസ്താവിച്ച് കമ്മിറ്റി അംഗങ്ങള്‍ ഒപ്പിട്ട കത്ത് പുറത്തുവിടുകയുംചെയ്തു.

ഐ.ഒ.എ. പ്രസിഡന്റ് പി.ടി. ഉഷയുടെ അസിസ്റ്റന്റായി ഈയിടെ നിയമിതനായ അജയ് നരംഗിനെ പിരിച്ചുവിട്ടെന്നും കമ്മിറ്റി അംഗങ്ങള്‍ പറയുന്നു. ഇതിനെതിരേയാണ് ഉഷയുടെ പ്രതികരണം. ‘അനുവാദമില്ലാതെ ഐ.ഒ.എ. ഓഫീസില്‍ പ്രവേശിക്കരുത്’ എന്നാവശ്യപ്പെട്ട് എക്‌സിക്യുട്ടീവ് കമ്മിറ്റിയിലെ ഒമ്പത് അംഗങ്ങള്‍ ഒപ്പിട്ട നോട്ടീസ് ഓഫീസില്‍ പതിക്കുകയും ചെയ്തു.

Top