‘മഅ്ദനിയെക്കുറിച്ച് പറയാന്‍ വേണ്ടിയാണ് പുസ്തകമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്ന’: പ്രതികരിച്ച് പി ജയരാജന്‍

മഅ്ദനി നീതി നിഷേധം നേരിട്ട കാര്യവും പുസ്തകത്തില്‍ പറയുന്നുണ്ടെന്നും പുസ്തകം വായിക്കാതെയാണ് ചിലര്‍ വിമര്‍ശനം നടത്തുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

‘മഅ്ദനിയെക്കുറിച്ച് പറയാന്‍ വേണ്ടിയാണ് പുസ്തകമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്ന’: പ്രതികരിച്ച് പി ജയരാജന്‍
‘മഅ്ദനിയെക്കുറിച്ച് പറയാന്‍ വേണ്ടിയാണ് പുസ്തകമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്ന’: പ്രതികരിച്ച് പി ജയരാജന്‍

തിരുവനന്തപുരം: ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകത്തിലെ മഅ്ദനി വിവാദത്തില്‍ പ്രതികരിച്ച് പി ജയരാജന്‍. മഅ്ദനിയുമായി ബന്ധപ്പെട്ട് വസ്തുതകള്‍ക്ക് നിരക്കാത്ത ഒന്നും എഴുതിയിട്ടില്ലെന്ന് പി ജയരാജന്‍ പറഞ്ഞു. 2008ല്‍ പൂന്തുറ കലാപവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച തന്റെ പുസ്തകത്തില്‍ മഅ്ദനിയുടെ പ്രസംഗത്തെ പറ്റി പറഞ്ഞിട്ടുണ്ടെന്നും പില്‍കാലത്ത് മഅ്ദനിയുടെ നിലപാടില്‍ മാറ്റം വന്നു എന്ന് ഇപ്പോഴത്തെ പുസ്തകത്തില്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഅ്ദനി നീതി നിഷേധം നേരിട്ട കാര്യവും പുസ്തകത്തില്‍ പറയുന്നുണ്ടെന്നും പുസ്തകം വായിക്കാതെയാണ് ചിലര്‍ വിമര്‍ശനം നടത്തുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ആര്‍എസ്എസിന്റെ നുഴഞ്ഞു കയറ്റത്തെക്കുറിച്ച് എഴുതാമെങ്കില്‍ ന്യൂനപക്ഷ വര്‍ഗീയയെക്കുറിച്ചും എഴുതാന്‍ അവകാശം ഉണ്ട്. ചിലര്‍ പുസ്തകത്തിലെ ചില വാചകങ്ങള്‍ ഉപയോഗിച്ച് ശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിക്കുന്നുണ്ട്. 2008 ല്‍ ആര്‍എസ്എസ് വര്‍ഗീയയെക്കുറിച്ച് എഴുതി. 2024 ല്‍ മറ്റൊരു വര്‍ഗീയതയെക്കുറിച്ച് എഴുതി. വായിക്കാതെ ചിലര്‍ പ്രതിഷേധം നടത്തുകയാണ്. ആനയെ കാണാത്തവര്‍ കണ്ണടച്ചു ആനയെ തൊട്ടു കാണിക്കുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു.

Top