ചോക്ലേറ്റ് മിക്കവർക്കുമിഷ്ടമാണല്ലേ.. ഇഷ്ടമാണെങ്കിലും ചിലർക്കൊക്കെ ചോക്ലേറ്റ് പണികൊടുക്കും. എങ്ങനെയാണന്നല്ലെ.. പലപ്പോഴും ചിലരിൽ ചോക്ലേറ്റ് അലർജ്ജി ഉണ്ടാക്കിയേക്കാം. ചോക്ലേറ്റ് അലർജി,വളരെ അപൂർവമായി മാത്രം കണ്ടു വരുന്ന അലർജി പലപ്പോഴും ജീവന് തന്നെ ഭീഷണിയാകാറുണ്ട്. കൊക്കോ ബീൻസിൽ കാണപ്പെടുന്ന പ്രത്യേക പ്രോട്ടീനുകളോടുള്ള നമ്മുടെ പ്രതിരോധ സംവിധാനത്തിൻ്റെ അമിതപ്രതികരണമാണ് കൊക്കോ അലർജിക്ക് കാരണം. മൊത്തത്തിലുള്ള ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ചോക്ലേറ്റ് അലർജി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എന്നാൽ ചോക്ലേറ്റ് സെൻസിറ്റിവിറ്റി അനുഭവിക്കുന്ന നിരവധി ആളുകളുണ്ട്. കൊക്കോ സെൻസിറ്റിവ് ആയവരിൽ ശരീരത്തിന് പ്രോസസ്സ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുള്ള ചില ഘടകങ്ങൾ അടങ്ങിയിട്ടുണ്ടാവും. ഇതിനെ തുടർന്ന് ദഹനപ്രശ്നങ്ങൾ, വീക്കം, തലവേദന പോലുള്ള ലഘുവായ പ്രതികരണങ്ങളിലേക്ക് നയിച്ചേക്കാം. കഴിക്കുന്ന കൊക്കോയുടെ അളവും വ്യക്തിയുടെ സംവേദനക്ഷമതയും പ്രതികരണത്തിൻ്റെ തീവ്രതയെ ബാധിക്കും.
അലർജി എന്നത് നമ്മുടെ ശരീരത്തിൽ സംഭവിക്കുന്ന ഒരു രോഗപ്രതിരോധ പ്രക്രിയയാണ്. അതേസമയം സംവേദനക്ഷമത (സെൻസിറ്റിവിറ്റി) ഒരു നോൺ-ഇമ്മ്യൂണോളജിക്കൽ പ്രക്രിയയാണ്. . ചോക്ലേറ്റ് മാത്രമല്ല ചില ഭക്ഷണ പദാർത്ഥങ്ങളും ഇത്തരത്തിൽ കഴിക്കുന്നത് കൊണ്ട് ചിലരിൽ അലർജ്ജി വരുത്താറുണ്ട്. നമ്മുടെ ശരീരത്തിന് സ്വീകാര്യമല്ലാത്ത ഭക്ഷണം കഴിക്കുമ്പോഴാണ് ഇത്തരത്തിൽ പ്രശ്നം ഉണ്ടാകുന്നത് എന്ന് അറിഞ്ഞിരിക്കുക. ഇത്തരത്തിൽ അലർജ്ജി ഉണ്ടാകുമ്പോൾ അവയുടെ ലക്ഷണങ്ങൾ, കാരണങ്ങൾ, രോഗ നിർണ്ണയ രീതികൾ, ചികിത്സകൾ തുടങ്ങിയവയെക്കുറിച്ചൊക്കെ അറിയേണ്ടത് നിർബന്ധമാണ്. പലപ്പോഴും നമ്മൾ നിസ്സാരമെന്ന് കരുതുന്ന പല അലർജ്ജികളും വളരെ ഏറെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും എന്ന് അറിഞ്ഞിരിക്കുക. അത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
എന്നാൽ കൊക്കോ അല്ലാതെ ചോക്ലേറ്റിൽ അടങ്ങിയ മറ്റ് ഘടകങ്ങളും അലർജിക്ക് കാരണമാകാം. മിൽക്ക് ചോക്ലേറ്റിൽ അടങ്ങിയ പാൽ പ്രോട്ടീനുകൾ, ട്രീ നട്സ്, നിലക്കടല ചിലപ്പോൾ ഗോതമ്പ് അല്ലെങ്കിൽ ഗ്ലൂറ്റൻ തുടങ്ങിയവയും അലർജിക്ക് കാരണമായെക്കാം. കുട്ടിക്കാലത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള അലര്‍ജികളില്‍ നിന്ന് വ്യത്യസ്തമായി കൊക്കോ അലര്‍ജി സാധാരണയായി പ്രായപൂര്‍ത്തിയാകുമ്പോഴും നിലനില്‍ക്കാം. തേനീച്ചകൾ കുത്തിയ പോലെ ചർമത്തിൽ തിണർപ്പ് ഉണ്ടാവുക, ഓക്കാനം, ഛർദ്ദി, അല്ലെങ്കിൽ വയറുവേദന തുമ്മൽ, ശ്വാസതടസം , തൊണ്ടയിലെ വീക്കം, രക്തസമ്മർദ്ദം പെട്ടെന്ന് കുറയുക എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.