കണ്‍തടങ്ങളിലെ ഇരുണ്ട നിറം മാറ്റാന്‍ ചില നുറുങ്ങു വിദ്യകള്‍

കണ്‍തടങ്ങളിലെ ഇരുണ്ട നിറം മാറ്റാന്‍ ചില നുറുങ്ങു വിദ്യകള്‍
കണ്‍തടങ്ങളിലെ ഇരുണ്ട നിറം മാറ്റാന്‍ ചില നുറുങ്ങു വിദ്യകള്‍

മുഖത്തിന്റെ ഭംഗി ഇല്ലാതാക്കുന്ന ഒന്നാണ് കണ്‍തടങ്ങളിലെ ഇരുണ്ട നിറം. ഇത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ ഉണ്ടാകാം. ഉറക്കക്കുറവ്, മാനസിക സമ്മര്‍ദ്ദം, നിര്‍ജ്ജലീകരണം, കംമ്പ്യൂട്ടര്‍, ടിവി, മൊബൈല്‍ ഫോണ്‍ എന്നിവ കൂടുതല്‍ സമയം ഉപയോഗിക്കുന്നത് എന്നിവയാണ് ഇതില്‍ പ്രധാനമായത്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നം വളരെ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കും. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ഇരുണ്ട നിറം മാറ്റാന്‍ ചില നുറുങ്ങുകള്‍ പരീക്ഷിക്കാം, നമ്മുടെ അടുക്കളയില്‍ ലഭിക്കുന്ന ചില സാധനങ്ങള്‍ ഉപയോഗിച്ച് ഈ പ്രശ്‌നത്തില്‍ നിന്ന് മറികടക്കാം.

കണ്‍തടത്തിലെ കറുപ്പ് നിറം മാറുന്നതിന് കറ്റാര്‍വാഴ ജെല്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. രാത്രിയില്‍ മുഖം വൃത്തിയാക്കിയ ശേഷം അല്പം കറ്റാര്‍വാഴ ജെല്‍ കണ്‍തടത്തില്‍ പുരട്ടുക. വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ കണ്‍തടങ്ങളില്‍ വയ്ക്കുക. 10 മിനിറ്റിനു ശേഷം കഴുകാം. ഒരു ദിവസം പല തവണ ഇത് ആവര്‍ത്തിക്കുക. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാന്‍ ഇത് സഹായിക്കും. ഉരുളക്കിഴങ്ങ് വട്ടത്തില്‍ അരിഞ്ഞോ അല്ലെങ്കില്‍ അരച്ചോ പത്ത് മിനിറ്റ് കണ്‍തടങ്ങളില്‍ വയ്ക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം. ഗ്രീന്‍ ടീ ബാഗ് ഉപയോഗിക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിക്കും. ഇതിനായി ഫ്രിഡ്ജില്‍ സൂക്ഷിച്ച തണുത്ത ടീ ബാഗ് കണ്‍തടത്തില്‍ പത്ത് മിനിറ്റ് വയ്ക്കുക. പതിവായി ഇത് ചെയ്യുന്നത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാന്‍ സഹായിക്കും. കണ്ണിന് ചുറ്റുമുള്ള ഇരുണ്ട നിറം മാറ്റാന്‍ കോഫി പാക്ക് സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ കാപ്പിപ്പൊടിയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് മിശ്രിതം തയ്യാറാക്കുക. ഇത് കണ്ണിന് ചുറ്റും പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

Top