എഐയെക്കാൾ മനുഷ്യ ഹൃദയം തന്നെ പാട്ടിന് വേണം: എ ആര്‍ റഹ്മാന്‍

എഐയോട് എതിര്‍പ്പില്ലെങ്കിലും കലാകാരന്മാര്‍ക്ക് പകരമാകാന്‍ ഇതിനാവില്ല

എഐയെക്കാൾ മനുഷ്യ ഹൃദയം തന്നെ പാട്ടിന് വേണം: എ ആര്‍ റഹ്മാന്‍
എഐയെക്കാൾ മനുഷ്യ ഹൃദയം തന്നെ പാട്ടിന് വേണം: എ ആര്‍ റഹ്മാന്‍

ർട്ടിഫിഷൽ ഇന്റലിജൻസിന്റെ കൈ വീഴാത്താ ഏരീയ കുറവാണെന്ന് തന്നെ പറയാം. അടുത്തിടെ വിടപറഞ്ഞ് പോയ പല ​ഗായകരുടെയും ശബ്ദമടക്കം എഐയിലൂടെ കേൾക്കാൻ സാധിച്ചു. എന്നാൽ എഐയോട് എതിര്‍പ്പില്ലെങ്കിലും കലാകാരന്മാര്‍ക്ക് പകരമാകാന്‍ ഇതിനാവില്ല എന്നാണ് സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ പറഞ്ഞത്. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടുത്താന്‍ എഐ സഹായിക്കും. പക്ഷേ പാട്ടിന് ഈണം നല്‍കാന്‍ മനുഷ്യ ഹൃദയവും തത്വജ്ഞാനമുള്ള തലച്ചോറും വേണമെന്നും അദ്ദേഹം പറഞ്ഞു.

താനും എഐയുടെ സഹായം തേടാറുണ്ട് എന്ന് റഹ്മാന്‍ പറഞ്ഞു. തുടക്കത്തിലെ ഒരു ഉപകരണം എന്ന നിലയില്‍ എഐ നല്ലതാണ്. ഞാന്‍ പോസ്റ്ററിനായി എഐ ഉപയോഗിക്കാറുണ്ട്. ചിലസമയത്ത് അതിന്റെ ഫലം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചിലസമയത്ത് വളരെ മോശം ഫലമാണ് ലഭിക്കാറുള്ളത്.

ഗിറ്റാറുമായി സ്‌റ്റേജില്‍ കയറി പാട്ടുപാടുന്ന യഥാര്‍ത്ഥ കലാകാരന്മാര്‍ തന്നെയാണ് ഭാവിയിലുണ്ടാവുക എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഡിജിറ്റലൈസേഷനിലൂടെ തെറ്റുകള്‍ക്ക് കൂടുതല്‍ മൂല്യം കൈവരുമെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു

Top