വയനാട്: വയനാട്ടിലെ സ്ഥാനാർഥിയും കോൺഗ്രസിന്റെ അരുമ പുത്രിയുമായ പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് മാറ്റ് കൂട്ടാൻ സോണിയയും ഇറങ്ങും. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറ്റന്നാള്‍ വയനാട്ടിലെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്.
വയനാട് കൽപറ്റയിലെ റോഡ് ഷോയിൽ പ്രിയങ്കയോടൊപ്പം ഇരുവരും പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയുടെ കൂടെ ഉണ്ടാകും. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.
Also Read: സൈബർ ആക്രമണം കടുക്കുന്നു; ദിവ്യയുടെ ഭർത്താവിന്റെ പരാതിയിൽ കേസ്
വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് രാഹുല്‍ഗാന്ധി രാജിവെച്ചതിനെ ത്തുടര്‍ന്നാണ്. വയനാട്ടില്‍ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐ നേതാവ് സത്യന്‍ മൊകേരിയാണ്. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറുമായ നവ്യ ഹരിദാസാണ് ബി.ജെ.പി സ്ഥാനാർഥി.