സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന്‍ മാധവ് സുരേഷ് ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്ന ചിത്രം ‘കുമ്മാട്ടിക്കളി’യുടെ ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച് സുരേഷ് ഗോപിയും ചിത്രത്തിന്റെ നിര്‍മാതാവ് ആര്‍ ബി ചൗധരിയും ചേര്‍ന്ന് നിര്‍വഹിച്ചു. യുവന്‍ ശങ്കര്‍ രാജ ആദ്യമായി പാടുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കുമ്മാട്ടിക്കളിക്ക് സ്വന്തം. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി നിര്‍മ്മിച്ചു ആര്‍ കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുമ്മാട്ടിക്കളി. ചെന്നൈയില്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ വച്ചു നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ കെ വിന്‍സെന്റ് സെല്‍വ, പ്രോജക്ട് ഡിസൈനര്‍മാരായസജിത് കൃഷ്ണ,അമൃത അശോക്,ചിത്രത്തിലെ നടന്മാരായ റാഷിക് അജ്മല്‍, മിഥുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആനന്ദം, കച്ചേരി ആരംഭം, ജില്ല ഉള്‍പ്പടെ തമിഴ് ചിത്രങ്ങളും കീര്‍ത്തിചക്ര,തങ്കമണി ഉള്‍പ്പടെയുള്ള മലയാള ചിത്രങ്ങളും നിര്‍മിച്ച സൂപ്പര്‍ഗുഡ് ഫിലിംസിന്റെ 98മത് ചിത്രമാണ് ‘കുമ്മാട്ടിക്കളി’. പ്രിയമുടന്‍, യൂത്ത് തുടങ്ങിയ വിജയ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ആര്‍ കെ വിന്‍സെന്റ് സെല്‍വയുടെ ആദ്യ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. നായകന്‍ മാധവ് സുരേഷിനൊപ്പം മിഥുന്‍, റാഷിക് അജ്മല്‍, ധനഞ്ജയ്, മൈം ഗോപി, ദിനേശ്, മേജര്‍ രവി ,അസീസ് നെടുമങ്ങാട് എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ലെന ഈ ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധായാകന്റേതാണ്.