CMDRF

വെയ്റ്റ് എ മിനിട്ട്… ആരാണ് ‘ഹനുമാൻകൈൻഡ്’

ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള റാപ്പർമാരിൽ ഒരാളാണ് ഇപ്പോൾ ഹനുമാൻകൈൻഡ്

വെയ്റ്റ് എ മിനിട്ട്… ആരാണ് ‘ഹനുമാൻകൈൻഡ്’
വെയ്റ്റ് എ മിനിട്ട്… ആരാണ് ‘ഹനുമാൻകൈൻഡ്’

ലോകത്തെവിടെ തിരഞ്ഞാലും എല്ലാ കോണിലും ഒരു മലയാളി നിർബന്ധമാണ്. ഇന്ത്യക്കാർ എന്നല്ല, രാജ്യം കടന്നാലും നമ്മളറിയപ്പെടുന്നത് മല്ലൂസ് എന്ന് തന്നെയാണ്. മലയാളികൾക്ക് കഴിയാത്ത പണിയും വഴങ്ങാത്ത ഭാഷയും ചുരുക്കം. കുറച്ച് മുന്നെ സമൂഹമാധ്യമങ്ങളിൽ ഒരു റാപ് സോങ്ങ് വന്നു, മരണക്കിണറിൽ തീർത്ത ഒരു വിസ്മയം. പാട്ട് യൂട്യൂബിലും സ്പോട്ടിഫൈയിലും കയറി അങ്ങ് കൊളുത്തി. പിന്നാലെ പാട്ടിന്റെ വേരുതപ്പി പോയ മലയാളികളെല്ലാം ഒന്നു ഞെട്ടി. ‘ഹനുമാൻകൈൻഡ്’.. പേരിൽ തന്നെ കൗതുകം തോന്നി ഇന്ത്യക്കാരനാണോ എന്ന സംശയത്തിൽ തിരഞ്ഞപ്പോൾ കിട്ടിയത് നല്ല അസ്സൽ മലപ്പുറം മലയാളിയെ. റാപ്പ് സംഗീതത്തിൽ ലോകത്തിനു മുമ്പിൽ മലയാളിയുടെ പേര് എഴുതി ചേർത്തിരിക്കുകയാണ് സൂരജ് ചെറുകാട് എന്ന മലയാളി.

ഹനുമാൻകൈൻഡിന്റെ ‘ബിഗ് ഡോഗ്സ്’ എന്ന റാപ് സോങ്ങ് ഇതിനോടകം കോടികണക്കിന് ആളുകളാണ് കണ്ടത്. ലോകത്തെ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള റാപ്പർമാരിൽ ഒരാളാണ് ഇപ്പോൾ ഹനുമാൻകൈൻഡ്. പ്രശസ്ത അമേരിക്കൻ റാപ്പർ പ്രൊജക്ട് റാറ്റ് ഉൾപ്പടെയുള്ള സെലിബ്രിറ്റികളാണ് സൂരജിന്റെ ഏറ്റവും പുതിയ ട്രാക്ക് ‘ബിഗ് ഡോഗ്സ്’ പങ്കുവച്ചത്. ബിജോയ് ഷെട്ടിയാണ് ബിഗ് ഡൗഗ്സിന്റെ സംവിധായകൻ.

Also Read: യുഎസ് റാപ്പര്‍ ഫാറ്റ്മാന്‍ സ്‌കൂപ് സ്റ്റേജ് ഷോയ്ക്കിടെ കുഴഞ്ഞുവീണു മരിച്ചു

ലോകം ചർച്ച ചെയ്യുന്ന ഈ മ്യൂസിക് വിഡിയോ ചിത്രീകരിച്ചത് നമ്മുടെ പൊന്നാനിയിലാണ് എന്നതാണ് കൗതുകകരമായ വസ്തുത. അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നവരിൽ ഭൂരിഭാഗവും മലയാളികളാണ്. ആഗോള ബ്രാൻഡായി മാറിക്കൊണ്ടിരിക്കുന്ന ഹനുമാൻകൈൻഡ് എന്ന 31കാരന്റെ സംഗീതജീവിതം ട്രാക്ക് മാറിയത് വളരെ പെട്ടെന്നായിരുന്നു. പക്ഷേ, അതിനു പിന്നിൽ വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ചരിത്രമവുമുണ്ട്.

ജൂലൈ 10നാണ് ‘ബിഗ് ഡോഗ്സ്’ എന്ന ട്രാക്ക് യുട്യൂബിൽ‌ റിലീസ് ചെയ്തത്. അധികം വൈകാതെ ഈ ട്രാക്ക് ഹിറ്റ്ചാർട്ടിൽ ഇടം നേടി. പിന്നാലെ, ആഗോളതലത്തിൽ വൈറലായ ഈ ട്രാക്കിന്റെ റിയാക്ഷൻ വിഡിയോകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ ട്രാക്ക് ആഗോളതലത്തിൽ എത്രത്തോളം ജനപ്രിയമായെന്നതിന്റെ തെളിവുകളായിരുന്നു ഓരോ റിയാക്ഷൻ വിഡിയോകളും. അതിനൊപ്പം ഈ ട്രാക്ക് യുട്യൂബിൽ കണ്ടവരുടെ എണ്ണവും കുതിച്ചുയർന്നു. മരണക്കിണറിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയിരിക്കുന്ന ഈ വിഡിയോ റാപ് ഗാനം ഇരുപത് മിനിറ്റുകൊണ്ടെഴുതി ഇരുപത് മിനിറ്റുകൊണ്ട് റെക്കോഡ് ചെയ്തതാണ്. മരണക്കിണറിൽ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലും കാറിലും സ്റ്റണ്ട് നടത്തിയാണ് ഹനുമാൻകൈൻഡിന്റെ ഈ റാപ്പ് സോങ് അവതരിപ്പിച്ചിരിക്കുന്നത്.

Also Read: മലയാള സിനിമയിൽനിന്ന് ദുരനുഭവമുണ്ടായി’: നടി കസ്തൂരി

മലയാളിയായാണ് ജനനമെങ്കിലും സൂരജ് വളർന്നത് അമേരിക്കയിലെ ഹൂസ്റ്റണിലാണ്. ബിരുദത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ സൂരജ് പിന്നീട് കോയമ്പത്തൂരിലും മറ്റുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ജോലികിട്ടിയശേഷം ഒഴിവുസമയങ്ങളിൽ റാപ് സംഗീതത്തിന്റെ ലോകത്തേക്ക് കടന്നു.

Also Read: ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞപ്പോള്‍ താന്‍ പ്രശ്‌നക്കാരി; കങ്കണ

റാപ് ആണ് വഴിയെന്ന് മനസ്സിലാക്കിയപ്പോൾ മുതൽ ഫുൾടൈം റാപ്പർ ആയി. ചെറിയ ഇവന്റുകളിലൂടെ ആളുകളുടെ മനസ്സിലിടംപിടിച്ചു. റാപ്പിൽ തന്റേതായ സ്റ്റൈൽ കണ്ടെത്തിയ സൂരജ് പിന്നീട് ‘ഹനുമാൻകൈൻഡ്’ ആയി മാറുകയായിരുന്നു. അതിനിടെ ആഷിഖ് അബു സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ഹനുമാൻകൈൻഡ് വെള്ളിത്തിരയിലേക്ക് എത്തുമെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.

Top