CMDRF

വേനലിന് ശമനം; ഉച്ചവിശ്രമ കാലയളവ് അവസാനിപ്പിച്ച് സൗദി അറേബ്യ

വേനല്‍കടുത്തപ്പോള്‍ സൂര്യതാപത്തില്‍നിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായിരുന്നു തുറസ്സായ സ്ഥലങ്ങളില്‍ നട്ടുച്ച ജോലിക്ക് മൂന്ന് മാസത്തേക്ക് നിരോധമേര്‍പ്പെടുത്തിയിരുന്നത്

വേനലിന് ശമനം; ഉച്ചവിശ്രമ കാലയളവ് അവസാനിപ്പിച്ച് സൗദി അറേബ്യ
വേനലിന് ശമനം; ഉച്ചവിശ്രമ കാലയളവ് അവസാനിപ്പിച്ച് സൗദി അറേബ്യ

റിയാദ്: വേനല്‍ ചൂട് ശമിച്ച സാഹചര്യത്തില്‍ ഉച്ചവിശ്രമ കാലയളവ് അവസാനിപ്പിച്ച് സൗദി അറേബ്യ. തുറസ്സായ സ്ഥലങ്ങളില്‍ നട്ടുച്ച ജോലിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധന കാലയളവാണ് അവസാനിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൂന്നു മാസ സമയപരിധി അവസാനിച്ചത്.

വേനല്‍കടുത്തപ്പോള്‍ സൂര്യതാപത്തില്‍നിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായിരുന്നു തുറസ്സായ സ്ഥലങ്ങളില്‍ നട്ടുച്ച ജോലിക്ക് മൂന്ന് മാസത്തേക്ക് നിരോധമേര്‍പ്പെടുത്തിയിരുന്നത്. കാലാവസ്ഥ മാറ്റം പ്രകടമാവുകയും വേനല്‍ചൂടിന് ശമനമാവുകയും ചെയ്തതോടെ നട്ടുച്ചക്കും തൊഴിലെടുക്കാനുള്ള പ്രയാസം ഇല്ലാതായി.

Also Read: പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമിട്ട് സൗദി ആരോഗ്യ മന്ത്രാലയം

ഇനി പതിവിന്‍പടി തൊഴില്‍ സമയക്രമത്തിലേക്ക് മടങ്ങാനാവും. നട്ടുച്ചജോലിക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്താനെടുത്ത തീരുമാനം രാജ്യത്തെ 94.6 ശതമാനം സ്ഥാപനങ്ങളും കര്‍ശനമായി പാലിച്ചതായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജി. അഹമ്മദ് അല്‍റാജ്ഹി പറഞ്ഞു. ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നതിന്റെ ഫലമായുണ്ടാകുന്ന സൂര്യാഘാതം പോലുള്ള പരിക്കുകളിലും മോശം ആരോഗ്യസ്ഥിതിയിലും നിന്ന് തൊഴിലാളികളെ സംരക്ഷിക്കുകയായിരുന്നു തീരുമാനത്തിന്റെ ലക്ഷ്യം.

Top