CMDRF

ഇന്ത്യന്‍ സിനിമയില്‍ ശബ്ദകലയ്ക്കു പ്രാധാന്യം കൂടുന്നുണ്ട്’; റസൂല്‍ പൂക്കുട്ടി

ഇന്ത്യന്‍ സിനിമയില്‍ ശബ്ദകലയ്ക്കു പ്രാധാന്യം കൂടുന്നുണ്ട്’; റസൂല്‍ പൂക്കുട്ടി
ഇന്ത്യന്‍ സിനിമയില്‍ ശബ്ദകലയ്ക്കു പ്രാധാന്യം കൂടുന്നുണ്ട്’; റസൂല്‍ പൂക്കുട്ടി

തിരുവനന്തപുരം: മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സിനിമകളില്‍ ഇപ്പോള്‍ ശബ്ദകലയ്ക്കു പ്രാധാന്യം കൂടിവരുന്നുണ്ടെന്ന് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. മുഖ്യധാരാ സിനിമകളാണ് ശബ്ദലേഖനത്തില്‍ തനിക്ക് ഉയര്‍ച്ചയുണ്ടാക്കിയതെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. രാജ്യാന്തര ഹ്രസ്വചിത്രമേളയുടെ ഭാഗമായുള്ള സോണിക് ലാന്‍ഡ്സ്‌കേപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടായിരത്തിന്റെ തുടക്കത്തില്‍ സിങ്ക് സൗണ്ട് റെക്കോഡിങ്ങിന് ഇന്ത്യന്‍ സിനിമകളില്‍ പ്രാമുഖ്യം ഉണ്ടായിരുന്നില്ല. അവിടെ നിന്ന് 2009-ല്‍ തനിക്ക് ഓസ്‌കര്‍ ലഭിക്കുന്ന നിലയിലേക്ക് എത്തിയത് അഭിമാനകരമാണ്. ഡോക്യുമെന്ററി നിര്‍മാണത്തില്‍ സാങ്കേതികയില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മിതബുദ്ധി ഉള്‍പ്പെടെയുള്ള പുതുസാങ്കേതികവിദ്യകള്‍ ഫോട്ടോഗ്രാഫിയില്‍ വെല്ലുവിളി സൃഷ്ടിക്കുന്നുവെന്ന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നേടിയ ബേദി സഹോദരന്‍മാര്‍ പറഞ്ഞു. സാങ്കേതികവിദ്യയുടെ വളര്‍ച്ച കൂടുതല്‍ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരെ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, പകര്‍ത്തിയ ചിത്രങ്ങളുടെ ഭംഗിയില്‍ മാത്രമാണ് ശ്രദ്ധയെന്നും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ബാലന്‍ മാധവന്‍ പറഞ്ഞു.

Top