CMDRF

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക്

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ പ്രോട്ടീസ് സംഘം ആദ്യ ഇന്നിംഗ്‌സില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സെടുത്തിട്ടുണ്ട്. ടോണി ഡി സോര്‍സി, തെംബ ബാവുമ എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

ആദ്യ ദിനം മഴമൂലം മത്സരം ഉപേക്ഷിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ ഒരു വിക്കറ്റിന് 45 എന്ന നിലയിലായിരുന്നു. രണ്ടാം ദിനം ടോണി ഡി സോര്‍സി 78 റണ്‍സും ക്യാപ്റ്റന്‍ തെംബ ബാവുമ 86 റണ്‍സും നേടി. കൈല്‍ വെറെയ്നെ 39, ഡേവിഡ് ബെഡിംഗാം 29 എന്നിങ്ങനെയും സംഭാവനകള്‍ ഉണ്ടായി. വിയാന്‍ മുള്‍ഡര്‍ 37 റണ്‍സുമായി ക്രീസില്‍ തുടരുന്നുണ്ട്.

വെസ്റ്റ് ഇന്‍ഡീസിനായി ജോമല്‍ വറിക്കാന്‍ മൂന്ന് വിക്കറ്റെടുത്തു. കെമര്‍ റോച്ച്, ജെയ്ഡന്‍ സീല്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ജേസണ്‍ ഹോള്‍ഡര്‍ ഒരു വിക്കറ്റും വീഴ്ത്തി. മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് മികച്ച സ്‌കോറിലേക്ക് എത്തുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. പരമാവധി വേഗത്തില്‍ ദക്ഷിണാഫ്രിക്കയെ ഓള്‍ ഔട്ടാക്കുകയാണ് വെസ്റ്റ് ഇന്‍ഡീസിന് മുന്നിലുള്ള വെല്ലുവിളി.

Top