ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ നടന്‍ നാനി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ നടന്‍ നാനി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ നടന്‍ നാനി

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിച്ചെന്നും തങ്ങളുടെ സെറ്റുകളില്‍ ഇത്തരം കാര്യങ്ങള്‍ നടക്കാറില്ലെന്നും തെന്നിന്ത്യന്‍ നടന്‍ നാനി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ ഇതെല്ലം എവിടെയാണ് നടക്കുന്നത് എന്ന് ആശ്ചര്യപ്പെടുത്തി. കുറ്റാരോപിതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സിനിമാ വ്യവസായത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നതായും നാനി പറഞ്ഞു. യുവതലമുറയിലെ അഭിനേതാക്കളില്‍ കൂടുതല്‍ പക്വതയും പ്രൊഫഷണലിസവും കാണുന്നതായും ഇനിയും സിനിമാ മേഖല മെച്ചപ്പെടുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Also read: തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി അൻസിബ ഹസൻ

നാനി പറഞ്ഞത്,

‘എന്റെ സെറ്റുകളിലോ എന്റെ ചുറ്റുപാടുകളിലോ ഇത് സംഭവിക്കുന്നതായി ഞാന്‍ കാണുന്നില്ല. തെന്നിന്ത്യയിലെ മുഖ്യധാരാ സിനിമകളുടെ കാര്യത്തിലും ഇത് തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ട്. കാര്യങ്ങളില്‍ അല്പം കൂടി ശ്രദ്ധ സെറ്റുകളില്‍ ചെലുത്താറുണ്ടെന്നും ഇതുവരെ ഇത്തരം സംഭവങ്ങള്‍ക്കൊന്നും സാക്ഷ്യം വഹിച്ചിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വായിക്കുമ്പോള്‍ തന്റെ ഹൃദയം തകര്‍ക്കുന്നുവെന്നും പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ വ്യക്തമാക്കി.

Top