CMDRF

ഡാൻസ് കൊറിയോ​ഗ്രാഫർക്കെതിരെ ലൈംഗികാരോപണ കേസ്: പരാതിയുമായി സഹപ്രവർത്തക

21 കാരിയാണ് പോലീസിൽ പരാതി നൽകിയത്

ഡാൻസ് കൊറിയോ​ഗ്രാഫർക്കെതിരെ ലൈംഗികാരോപണ കേസ്: പരാതിയുമായി സഹപ്രവർത്തക
ഡാൻസ് കൊറിയോ​ഗ്രാഫർക്കെതിരെ ലൈംഗികാരോപണ കേസ്: പരാതിയുമായി സഹപ്രവർത്തക

ഹെെദരാബാദ്: തെന്നിന്ത്യൻ ഡാൻസ് കൊറിയോ​ഗ്രാഫർ ജാനി മാസ്റ്ററിനെതിരെ സഹപ്രവർത്തകയുടെ ലെെം​ഗിക ആരോപണം ഉയർന്നുവന്നു. 21 കാരിയാണ് പോലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ റായ്ദുർ​​ഗ് പോലീസ് എഫ്.ഐ.ആർ രേഖപ്പെടുത്തിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിനിമ ചിത്രീകരണത്തിനിടെ ചെന്നെെ, മുംബെെ, ഹെെദരാബാദ് മുതലായ സ്ഥലങ്ങളിൽ വെച്ച് ജാനി മാസ്റ്റർ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുവതിയുടെ വസതിയിൽ വെച്ചും പലതവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിയിയിൽ പറയുന്നു. തുടരന്വേഷണത്തിനായി റായ്ദുർ​​ഗ് പോലീസ് കേസ് നസ്രിങ്കി പോലീസിന് കെെമാറിയിട്ടുണ്ട്.

ALSO READ: കൊച്ചിയിൽ യുവാവ് റോഡിൽ മരിച്ചുകിടന്ന സംഭവം: ഒരാൾ അറസ്റ്റിൽ

നേരത്തെയും ജാനി മാസ്റ്ററിന് എതിരെ പോലീസിൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ വർഷം ജൂണിൽ ജാനി മാസ്റ്റർ തന്നെ ഉപദ്രവിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതായി നർത്തകനായ സതീഷ് പോലീസിൽ പരാതിപ്പെട്ടിരുന്നു. പിന്നാലെ ആരോപണം നിഷേധിച്ച് ജാനി മാസ്റ്റർ തന്നെ രം​ഗത്തെത്തിയിരുന്നു. ആരോപണം യാഥാർത്ഥമാണോ അല്ലയോ എന്ന് പോലീസ് പരിശോധിക്കും.

Top