ലേഡി സൂപ്പർ ​സ്റ്റാറിന് ഇന്ന് 40ാം പിറന്നാൾ

അടുത്തിടെ ഉയർന്ന് വന്ന നയൻതാര- ധനുഷ് വിവാദങ്ങളൊക്കെ വലിയ ചർച്ചയായിരുന്നു

ലേഡി സൂപ്പർ ​സ്റ്റാറിന് ഇന്ന് 40ാം പിറന്നാൾ
ലേഡി സൂപ്പർ ​സ്റ്റാറിന് ഇന്ന് 40ാം പിറന്നാൾ

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ആരാധകരുടെ മനസ്സ് കീഴ്പെടുത്തിയ നായികയാണ് നയൻതാര. തമിഴ് സിനിമാ ലോകത്ത് എത്തിയതോടെ തൻറെ കരിയർ ഗ്രാഫ് നയൻതാര കുത്തനെ ഉയർത്തി. മലയാളത്തിൽ നിന്ന് തമിഴിലേക്കും, പിന്നീട് തെലുങ്കിലേക്കും, ഒടുവിൽ ബോളിവുഡിലേക്കും അതിവേഗം ചുവടുമാറ്റി വിസ്മയകരമായ യാത്രയിലാണ് ആരാധകരുടെ പ്രിയപ്പെട്ട നയൻസ്. ദക്ഷിണേന്ത്യയിലെ ലേഡി സൂപ്പർ ​സ്റ്റാറായ നയൻതാരക്ക് ഇന്ന് നാൽപത് വയസ് തികയുകയാണ്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ 1984 നവംബർ 18നാണ് ഡയാന മറിയം കുര്യൻ എന്ന നയൻതാര ജനിച്ചത്. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചായിരുന്നു ദൃശ്യ മാധ്യമ രംഗത്തെ തുടക്കം. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് ഭാഷകളിലെയും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയായി. പിന്നിട്ട 20 വർഷങ്ങൾ വളരെ ട്വിസ്റ്റ് നിറഞ്ഞതായിരുന്നു.

Also Read: നയന്‍സിന് നെറ്റ്ഫ്‌ലിക്‌സിന്റെ പിറന്നാള്‍ സമ്മാനം; ‘നയന്‍താര: ബിയോണ്ട് ദി ഫെയ്‌റി ടേല്‍’ എത്തി

ഗോസിപ്പ്–പ്രതിഷേധം, പ്രണയബന്ധങ്ങള്‍ വിവാദങ്ങള്‍ തുടങ്ങി നിരവധി ആരോപണങ്ങൾ. കരിയര്‍ അവസാനിക്കുന്ന ഘട്ടങ്ങൾ വരെ വന്നെങ്കിലും തളരാതെ പോരാടിയതുകൊണ്ട് തന്നെയാണ് നയനെ ലേഡി സൂപ്പർ ​സ്റ്റാറെന്ന് വിളിക്കുന്നത്. അൽഫോൻസ് പുത്രന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ ‘ഗോൾഡ്’ ആണ് പുറത്തിറങ്ങാനുള്ള മലയാള ചിത്രം.

2005ൽ ശരത് കുമാറിന്റെ നായികയായി അയ്യാ എന്ന ചിത്രത്തിലൂടെ തമിഴകത്ത് അരങ്ങേറ്റം കുറിച്ച നയൻതാര പിന്നാലെ രജനികാന്തിനൊപ്പം ചന്ദ്രമുഖിയിലെത്തിയതോടെ സമയം തെളിഞ്ഞു. ഗജിനി, ബില്ല, യാരെടി നീ മോഹിനി, ഇരുമുഖൻ തുടങ്ങിയവയിലൂടെ ദക്ഷിണേന്ത്യയിലെ മുൻനിര നായികയായി മാറുകയായിരുന്നു. ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ചനടിക്കുള്ള ആന്ധ്രാ സർക്കാരിന്റെ നന്തി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഷാറൂഖ് ഖാൻ നായകനാകുന്ന ‘ജവാൻ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.

അടുത്തിടെ ഉയർന്ന് വന്ന നയൻതാര- ധനുഷ് വിവാദങ്ങളൊക്കെ വലിയ ചർച്ചയായിരുന്നു. വിവാദങ്ങൾക്കിടിയിലും ആരാധകർക്ക് പിറന്നാൾ സമ്മാനമായി നയൻതാരയുടെ ജീവിതം പ്രമേയമായ ഡോക്യുമെന്‍ററി ഡോക്യുമെന്ററി ‘ബിയോണ്ട് ദി ഫെയറി ടെയില്‍’ നെറ്റ്ഫ്ലിക്സിൽ പുറത്തിറക്കിയിരിക്കുകയാണ് താരം. ‘നിങ്ങളോടുള്ള എന്റെ ബഹുമാനം, എനിക്ക് നിങ്ങളോടുളള സ്‌നേഹത്തേക്കാള്‍ ദശലക്ഷം മടങ്ങ് കൂടുതലാണ്, നീ എന്റെ തങ്കമാണ്’എന്നാണ് വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഐ ലവ് യൂ എന്ന് നയന്‍സ് മറുപടിയായി നല്‍കുകയും ചെയ്തു. സിനിമാപ്രവര്‍ത്തകരടക്കം നിരവധി ആരാധകരാണ് നയന്‍താരയ്ക്ക് സോഷ്യല്‍മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

Top