തിരൂര്‍: മലബാറിലെ ട്രെയിന്‍ യാത്രക്കാരുടെ തിരക്ക് കുറക്കാന്‍ ദക്ഷിണ റെയില്‍വേ. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ ട്രെയിന്‍ സര്‍വിസ് അനുവദിച്ചാണ് തിരക്ക് കുറയ്ക്കല്‍ ശ്രമം. ഷൊര്‍ണൂര്‍-കണ്ണൂര്‍ (06031), കണ്ണൂര്‍-ഷൊര്‍ണൂര്‍ (06032) അണ്‍റിസര്‍വ്ഡ് സ്‌പെഷല്‍ ട്രെയിനാണ് പുതുതായി അനുവദിച്ചത്. ജൂലൈ രണ്ടിന് ഷൊര്‍ണൂരില്‍നിന്ന് ആദ്യ സര്‍വിസ് ആരംഭിക്കും.
രണ്ട് എസ്.എല്‍.ആര്‍ കോച്ചുകള്‍ ഉള്‍പ്പെടെ 12 കോച്ചുകളാണുണ്ടാവുക. ആഴ്ചയില്‍ നാലു ദിവസമാണ് സര്‍വിസ് നടത്തുക. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 3.40ന് ഷൊര്‍ണൂരില്‍ സര്‍വിസ് ആരംഭിച്ച് 7.40ന് കണ്ണൂരിലെത്തും.
3.54- പട്ടാമ്പി, 4.13- കുറ്റിപ്പുറം, 4.31- തിരൂര്‍, 4.41- താനൂര്‍, 4.49- പരപ്പനങ്ങാടി, 5.15- ഫറോക്ക്, 5.30- കോഴിക്കോട്, 06-01- കൊയിലാണ്ടി, 06.20- വടകര, 6.33 മാഹി, 6.48- തലശേരി എന്നിങ്ങനെയാണ് സമയക്രമം.
ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8.10ന് കണ്ണൂരില്‍നിന്ന് യാത്ര തുടങ്ങി ഉച്ചക്ക് 12.30ന് ഷൊര്‍ണൂരിലെത്തും. 8.25- തലശേരി, 8.36- മാഹി, 8.47- വടകര, 09.09- കൊയിലാണ്ടി, 09.45- കോഴിക്കോട്, 10.05- ഫറോക്ക്, 10.17- പരപ്പനങ്ങാടി, 10.26- താനൂര്‍, 10.34- തിരൂര്‍, 10.49- കുറ്റിപ്പുറം, 11.10- പട്ടാമ്പി എന്നിങ്ങനെയാണ് സമയക്രമം.