ദക്ഷിണ റെയിൽവേയിൽ നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുന്നത് 13977 തസ്തികൾ.ഇതിൽ 22 ശതമാനം പട്ടികജാതി-പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തതാണ്.സുരക്ഷാ വിഭാഗത്തിലും,സ്റ്റേഷൻ മാസ്റ്റർ, ഗാർഡ്, പോയിന്റ്സ്മാൻ, ലോക്കോപൈലറ്റ്, സിഗ്നൽ വിഭാഗം, ഗേറ്റ്മാൻ എന്നീ വിഭാഗങ്ങളിലെല്ലാം ഒഴിവുകളുണ്ട്. സുരക്ഷാവിഭാഗത്തിലെ ഒഴിവുകൾ നികത്താത്തത് റെയിൽവേയുടെ സുരക്ഷയ്ക്കുതന്നെ ഭീഷണിയാകുന്നുണ്ടെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു.
അതിനാൽ ആളെത്താതെ ഡ്യൂട്ടി വിടാൻ കഴിയാത്ത ഇത്തരം തസ്തികകളിലുള്ളവർ അധികജോലി ഭാരമാണ് നേരിടുന്നത്.കൂടാതെ എല്ലാ മാസവും വിരമിക്കുന്നവരുടെ എണ്ണവും കൂടിയാകുമ്പോൾ പ്രതിസന്ധിയേറുകയാണ്.അഞ്ചുവർഷം മുൻപുവരെ 1,20,000 തസ്തികകൾ ദക്ഷിണ റെയിൽവേയിലുണ്ടായിരുന്നു. എന്നാലിപ്പോൾ അനുവദനീയമായ തസ്തിക 94,727 ആണ്. ഇതിൽത്തന്നെ 80,750 എണ്ണത്തിലാണ് ജീവനക്കാറുള്ളത് .