സ്‌പേസ് എക്‌സിന്റെ ദൗത്യത്തിന് തുടക്കം

ഈ മാസം അഞ്ചിനാണ് ഇന്ത്യന്‍ വംശജയായ സുനിതയും സഹയാത്രികന്‍ ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്.

സ്‌പേസ് എക്‌സിന്റെ ദൗത്യത്തിന് തുടക്കം
സ്‌പേസ് എക്‌സിന്റെ ദൗത്യത്തിന് തുടക്കം

വാഷിങ്ടണ്‍: ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിനു കേടുപറ്റി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ തുടരുന്ന സുനിത വില്യംസിനേയും ബുച്ച് വില്‍മോറിനേയും തിരികെയെത്തിക്കുന്നതിനുള്ള സ്‌പേസ് എക്‌സ് ക്രൂ-9 ദൗത്യത്തിന് ഫ്ലോറിഡയില്‍ വിജയത്തുടക്കം. ഫ്ലോറിഡയിലെ കേപ് കാനവെറല്‍ സ്‌പേസ് സ്റ്റേഷനില്‍ നിന്ന് ഫ്രീഡം എന്ന് പേരിട്ടിരിക്കുന്ന ക്രൂ ഡ്രാഗണ്‍ ക്യാപ്‌സൂളുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് കുതിച്ചു. രണ്ട് സീറ്റ് ഒഴിച്ചിട്ടാണ് പേടകത്തിന്റെ യാത്ര തുടങ്ങിയിരിക്കുന്നത്. ഈ സീറ്റുകളിലാവും സുനിത വില്യംസും ബുച്ച് വില്‍മോറും മടങ്ങുക.

Sunita Williams and Butch Wilmore

നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സുരക്ഷിതമായാണ് എത്തിയത്. സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ ദൗത്യമായിരുന്നു ഇത്. സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ യാത്ര ചെയ്ത ആദ്യ വനിതയെന്ന നേട്ടവും, ഒരു പുതിയ ബഹിരാകാശ പേടകത്തിന്റെ ആദ്യ പരീക്ഷണം നടത്തുന്ന വനിതയെന്ന നേട്ടവും സുനിതയ്ക്ക് ലഭിച്ചു.

Also Read: അമ്പിളിയമ്മാവന് കൂട്ടായി മിനി-മൂൺ

എന്നാല്‍ ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിനു കേടുപറ്റിയതിനാല്‍ സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഈ മാസം അഞ്ചിനാണ് ഇന്ത്യന്‍ വംശജയായ സുനിതയും സഹയാത്രികന്‍ ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ഏഴിന് ഇവര്‍ നിലയത്തിലെത്തി. 13ന് തിരിച്ചുവരാനിരുന്നതായിരുന്നെങ്കിലും ഇവരുടെ യാത്ര പല തവണ മാറ്റിവച്ച് 26ന് ആക്കിയിരുന്നു. എന്നാല്‍ ഇത് വീണ്ടും മുടങ്ങുകയായിരുന്നു.

Top