സ്പെയിനിലെ പ്രളയം: മരണസംഖ്യ 200 കടന്നു

കനത്ത മഴ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വലെൻസിയയിൽ അധികൃതർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു

സ്പെയിനിലെ പ്രളയം: മരണസംഖ്യ 200 കടന്നു
സ്പെയിനിലെ പ്രളയം: മരണസംഖ്യ 200 കടന്നു

വലെൻസിയ: സ്പെയിനിന്റെ തീരദേശ നഗരമായ വലെൻസിയയിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 200 കടന്നതായി റിപ്പോർട്ട് . ഏകദേശം 2000 പേരെ കാണാതായെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വലെൻസിയയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

കനത്ത മഴ മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്ന് വലെൻസിയയിൽ അധികൃതർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ടൂറിസ്റ്റ് കേന്ദ്രമായ പാൽമയിലെ പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും വീടുകളിൽ തുടരാൻ അധികൃതർ നിർദ്ദേശം നൽകുകയും ചെയ്തു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധവും ഗതാഗതവും തടസ്സപ്പെട്ടു.

Also Read: പ്രതിരോധം ശക്തമാക്കാൻ ‘അയണ്‍ ബീം’ സംവിധാനമൊരുക്കി ഇസ്രയേല്‍

ദുരന്തം അനുഭവിക്കുന്ന ജനങ്ങൾക്ക് അത്യാവശ്യ സാധനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. നഗരത്തിലെ പ്രധാന പ്രദേശങ്ങൾ അടച്ചുപൂട്ടുകയും ചെയ്തു. പെട്ടെന്നുണ്ടായ മഴയാണ് വൻതോതിലുള്ള വെള്ളപ്പൊക്കത്തിന് കാരണമായത്.

കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സ്പെയിനിലെ പ്രളയത്തിൽ നിരവധി രാജ്യങ്ങൾ സ്പെയിനിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി സ്പാനിഷ് പ്രധാനമന്ത്രിയുമായി സംസാരിച്ച് അനുശോചനം അറിയിച്ചു.

Top