യൂറോ കപ്പ് ക്വാര്‍ട്ടറില്‍ എത്തി സ്പെയിന്‍

യൂറോ കപ്പ് ക്വാര്‍ട്ടറില്‍ എത്തി സ്പെയിന്‍

കൊളോണ്‍: ജോര്‍ജിയയെ തകര്‍ത്തെറിഞ്ഞ് യൂറോ കപ്പിന്റെ ക്വാര്‍ട്ടറില്‍ എത്തി സ്പെയിന്‍. പോര്‍ച്ചുഗലിനെ അട്ടിമറിച്ച് പ്രീ ക്വാര്‍ട്ടറിലെത്തിയ ജോര്‍ജിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്പാനിഷ് പട കിരീട പ്രതീക്ഷകളിലേക്ക് ഇരച്ചുകയറിയത്. ക്വാര്‍ട്ടറില്‍ ജര്‍മ്മനിയാണ് സ്പെയിനിന്റെ എതിരാളികള്‍. 794 പാസുകള്‍, മുപ്പത്തിയഞ്ച് ഷോട്ടുകള്‍, നാലുഗോള്‍, ജോര്‍ജിയയ്ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു സ്പാനിഷ് കരുത്ത്. പോര്‍ച്ചുഗലിനെ വീഴ്ത്തിയ ആത്മവിശ്വാസത്തോടെ കൊളോണില്‍ പന്തുതട്ടി തുടങ്ങിയ ജോര്‍ജിയ തുടക്കത്തിലേ സ്പെയ്നെ വിറപ്പിച്ചു. സെല്‍ഫ് ഗോളിന്റെ ബലത്തില്‍ ടീം മുന്നില്‍.

Top