CMDRF

എര്‍ലിംഗ് ഹാലണ്ടിനെ ക്ലബിലെത്തിക്കാന്‍ ആഗ്രഹിച്ച് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ

എര്‍ലിംഗ് ഹാലണ്ടിനെ ക്ലബിലെത്തിക്കാന്‍ ആഗ്രഹിച്ച് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ
എര്‍ലിംഗ് ഹാലണ്ടിനെ ക്ലബിലെത്തിക്കാന്‍ ആഗ്രഹിച്ച് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ

മാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ടിനെ ക്ലബിലെത്തിക്കാന്‍ ആഗ്രഹിച്ച് സ്പാനിഷ് ക്ലബ് ബാഴ്‌സലോണ. സ്പാനിഷ് വമ്പന്മാര്‍ക്കൊപ്പം കളിക്കാന്‍ ഹാലണ്ടിനും താല്‍പ്പര്യമുണ്ട്. എന്നാല്‍ താരത്തെ ക്ലബിലെത്തിക്കാന്‍ പണമില്ലാത്തതാണ് ബാഴ്‌സയുടെ പ്രശ്‌നം. 2025-26 സീസണിന് മുമ്പായി ക്ലബിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനാണ് ബാഴ്‌സ ലക്ഷ്യമിടുന്നത്.

റയല്‍ മാഡ്രിഡിനായി കിലിയന്‍ എംബാപ്പെ എത്തിയതോടെ പോരാട്ടത്തിന് ശക്തി പകരാന്‍ ബാഴ്‌സയിലും കരുത്താര്‍ന്ന താരം വേണം. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം താന്‍ സന്തോഷവാനെന്ന് പറയുന്ന ഹാലണ്ട് ഭാവിയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കാമെന്ന സൂചനകളും നല്‍കുന്നു. താരം ബാഴ്‌സയിലേക്ക് എത്തിയാല്‍ ഇന്നി സ്‌പെയ്‌നില്‍ ഹാലണ്ട്-എംബാപ്പെ പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങും.

പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ കരുത്തിലാണ് സ്പാനിഷ് ക്ലബ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്. ബാഴ്‌സയ്ക്കായി സൗദി അറേബ്യയില്‍ നിന്നെത്തിയ വമ്പന്‍ ഓഫറുകള്‍ താരം വേണ്ടെന്ന് വെച്ചിരുന്നു. എങ്കിലും 35കാരനായ ലെവന്‍ഡോവ്‌സ്‌കിയെ ഏറെക്കാലം ആശ്രയിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ബാഴ്‌സലോണ.

Top