ആദ്യമായി ഇന്ത്യൻ സന്ദർശനം നടത്തി സ്പാനിഷ് പ്രധാനമന്ത്രി

എയർബസ് സി 295 എയർക്രാഫ്റ്റ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്

ആദ്യമായി ഇന്ത്യൻ സന്ദർശനം നടത്തി സ്പാനിഷ് പ്രധാനമന്ത്രി
ആദ്യമായി ഇന്ത്യൻ സന്ദർശനം നടത്തി സ്പാനിഷ് പ്രധാനമന്ത്രി

ഗുജറാത്ത്: ആദ്യമായി ഇന്ത്യയിൽ സന്ദർശനം നടത്തി സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്. ഭാര്യ ബെഗോനാ ഗോമസിനൊപ്പമാണ് അദ്ദേഹം ഗുജറാത്തിലെ വഡോദരയിൽ എത്തിയത്. എയർബസ് സി 295 എയർക്രാഫ്റ്റ് പ്ലാൻ്റ് ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്.

സൈനികവിമാനങ്ങൾ നിർമിക്കുന്നതിനുള്ള രാജ്യത്തെ ആദ്യ സ്വകാര്യ സംരംഭമാണ് എയർബസ് സി 295 എയർക്രാഫ്റ്റ് പ്ലാൻ്റ്. യൂറോപ്യൻ വിമാനനിർമാണക്കമ്പനിയായ എയർബസും ടാറ്റ അഡ്‍വാൻസ് സിസ്റ്റംസ് ലിമിറ്റഡും ചേർന്നാണ് പസംരംഭം നടത്തുന്നത്. നടത്തുന്നത്. വിമാനഭാഗങ്ങൾ ഒന്നിച്ചുചേർക്കൽ, ടെസ്റ്റിങ്, വിതരണം, പരിപാലനം തുടങ്ങിയ വിമാനങ്ങളുടെ നിർമാണപ്രക്രിയയുടെ മുഴുവൻ ഘട്ടങ്ങളും നടക്കുന്നത് ഇവിടെയാണ്.

Also Read: ദീപാവലിക്ക് അയോധ്യയിൽ 28 ലക്ഷം വിളക്കുകള്‍ തെളിയും

ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഡൈനാമിക്‌സ് തുടങ്ങി മുൻനിര പ്രതിരോധ പൊതുമേഖലാ യൂണിറ്റുകളും സ്വകാര്യ മൈക്രോ, ഇടത്തരം സംരംഭങ്ങളും പദ്ധതിയിൽ സംഭാവന നൽകുമെന്നാണ് റിപ്പോർട്ട്. വഡോദര ഫൈനൽ അസംബ്ലി ലൈനിന് 2022 ഒക്ടോബറിലാണ് മോദി തറക്കല്ലിട്ടത്.

Top