CMDRF

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ

മാധ്യമങ്ങൾ റെയ്റ്റിംഗ് കൂട്ടാൻ വേണ്ടി പല കള്ളപ്രചരണങ്ങളും നടത്തുകയാണെന്നും ചെറിയ കാര്യങ്ങളെ പർവ്വതീകരിക്കുകയാണെന്നും എഎൻ ഷംസീർ ആരോപിച്ചു

മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ
മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ

ആലപ്പുഴ: മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ എഎൻ ഷംസീർ. കേരളത്തിലെ മാധ്യമങ്ങൾ റെയ്റ്റിംഗ് കൂട്ടാൻ വേണ്ടി പല കള്ളപ്രചരണങ്ങളും നടത്തുകയാണെന്നും ചെറിയ കാര്യങ്ങളെ പർവ്വതീകരിക്കുകയാണെന്നും എഎൻ ഷംസീർ ആരോപിച്ചു. ഇത്തരത്തിലുള്ള മാധ്യമങ്ങളുടെ പർവതീകരണം ശരിയായ രീതി അല്ലെന്നും സ്പീക്കർ പറഞ്ഞു.

ഇപ്പോൾ കുഴപ്പമില്ല, ഹേമ കമ്മിറ്റി ഉള്ളത് കൊണ്ട് ഒപ്പിച്ചു പോകും. കുറച്ചു കഴിയുമ്പോൾ ഹേമ കമ്മീഷൻ ഔട്ട്‌ ആകും. അതിനുശേഷം പുതിയതിൻറെ പിറകെ പോകുമെന്നും ഷംസീർ വിമർശിച്ചു. വള്ളികുന്നം ഐ.കെ.എസ് സമിതി സംഘടിപ്പിച്ച വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read: മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ് ഗോപിക്ക് സുരക്ഷ കൂട്ടാൻ നിർദ്ദേശം

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയ മലയാള സിനിമ മേഖലയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച ആരോപണങ്ങളിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മാധ്യമങ്ങളെ വിമർശിച്ച് സ്പീക്കർ രംഗത്തെത്തിയത്.

Top