ന്യൂഡൽഹി: എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എസ്സി നഴ്സിങ് കോഴ്സുകളിൽ അഖിലേന്ത്യ ക്വാട്ടയിലെ കൽപിത/ കേന്ദ്ര സർവകലാശാലകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള വേക്കൻസി സ്പെഷൽ റൗണ്ട് കൗൺസലിങ് നടപടികൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 20ന് രാവിലെ 10ന് ആരംഭിക്കും.
22ന് രാവിലെ എട്ട് മണിവരെ ചോയിസ് ഫില്ലിങ്/ ലോക്കിങ് നടപടികൾ പൂർത്തിയാക്കാം. 21ന് ഉച്ചക്ക് 3 മണിവരെ ഫീസ് അടക്കാം.
Also Read : നിലവിലെ പാഠ്യപദ്ധതി പരിഷ്കരിക്കാതെ പാഠപുസ്തക നവീകരണം
സീറ്റ് അലോട്ട്മെന്റ് നവംബർ 23ന് പ്രഖ്യാപിക്കും. സീറ്റ് ലഭിച്ച കോളജിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടുന്നതിന് നവംബർ 25 മുതൽ 30 വൈകീട്ട് അഞ്ച് മണിവരെ സൗകര്യം ലഭിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് www.mcc.nic.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അലോട്ട്മെന്റ്, സ്റ്റേറ്റ് കൗൺസലിങ് നടപടികൾ നവംബർ 25നും 29നും മധ്യേ പൂർത്തിയാക്കാനാണ് നിലവിൽ നിർദേശം. പ്രവേശനം നേടുന്നതിന് ഡിസംബർ അഞ്ചുവരെ സമയം ലഭിക്കും.